ജർമൻ നഗരമായ സോലിങ്കനിൽ കത്തിക്കുത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നഗര വാർഷികാഘോഷത്തിനിടെയാണ് ആക്രമണം. നാലുപേർക്ക് ഗുരുതര പരുക്കേറ്റു. സോലിങ്കൻ നഗരത്തിന്റെ വാർഷികാഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത്.അക്രമിക്കായി തിരച്ചിൽ തുടങ്ങി.
Also read: ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം; ആറ് കൊല്ലത്തിനകം 64,180 കോടിയുടെ പാക്കേജ് നടപ്പാക്കും
അക്രമി തനിച്ചായിരുന്നുവെന്നും കൃത്യത്തിന് ശേഷം ആൾക്കൂട്ടത്തിൽ മറഞ്ഞുവെന്നുമാണ് പൊലീസ് പറയുന്നത്.
160,000 ആളുകളാണ് സോലിങ്കനിൽ കഴിയുന്നത്. ജർമനിയുടെ വിവിധ ഭാഗങ്ങളിൽ കത്തിക്കുത്ത് അക്രമങ്ങൾ വർധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ മേയിലും ജൂണിലും സമാന ആക്രമണങ്ങൾ ഉണ്ടായിരുന്നു.












