നെയ്യാറ്റിന്‍കര സബ് ഇന്‍സ്‌പെക്ടറാണ് കണ്ണൂര്‍ ജയിലിലെത്തി സരിതയെ അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സരിതയെ വീണ്ടും അറസ്റ്റ് ചെയ്തത്
കണ്ണൂര്‍: തൊഴില്‍ തട്ടിപ്പ് കേസില്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര സബ് ഇന്‍സ്‌പെക്ടറാണ് കണ്ണൂര്‍ ജയിലിലെത്തി സരിതയെ അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സരിതയെ വീണ്ടും അറസ്റ്റ് ചെയ്തത്.
പുരാവസ്തുവകുപ്പില്‍ വാച്ചര്‍ കം അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി നല്‍കാമെന്നു കാണിച്ച് സരിത പണം തട്ടിയെന്നാണ് പരാതിക്കാരന്റെ ആരോപണം. ഈ പേരു പറഞ്ഞ് സരിതയും തൊഴില്‍ തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാജുവും ചേര്‍ന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയെന്നം എന്നാല്‍ ഈ ജോലിയുടെ അഭിമുഖത്തിന് ഹാജരാകാന്‍ അനുവദിച്ചില്ലെന്നും പരാതിക്കാകന്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ കണ്‍സ്യൂമര്‍ഫെഡില്‍ നാലാം ഗ്രേഡ് പ്യൂണായി സ്ഥിരനിയമനം വാഗ്‌നാം ചെയ്‌തെന്നും എന്നാല്‍ അതും ശരിയായില്ലെന്നുമാണ് പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ നല്‍കിയ ചെക്ക് മടങ്ങിയതായും കോടതി രേഖകളില്‍ വ്യക്തമാക്കുന്നു.
സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പേരില്‍ 2.70 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ഇന്നലെ കോഴിക്കോട് പൊലീസാണ് സരിതയെ അറസ്റ്റ് ചെയ്തത്. ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയായ കേസില്‍ സരിത രണ്ടാം പ്രതിയാണ്. ഹാരജരാകാന്‍ വിസമ്മതിച്ച സരിതയ്‌ക്കെതിരെ കോഴിക്കോട് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. അറസ്റ്റിലായ സരിതയെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
കോഴിക്കോട് സ്വദേശി അബ്ദുല്‍ ജമീലിന്റെ കയ്യില്‍ നിന്ന് പണം തട്ടിയെന്നതായിരുന്നു സരിതയ്‌ക്കെതിരെയുള്ള കേസ്. വിവിധ ജില്ലകളില്‍ സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സരിതയ്‌ക്കെതിരെ ഇദ്ദേഹം കേസുമായി മുന്നോട്ടു പോകു കായ യിരുന്നു. 2018ല്‍ വിചാരണ പൂര്‍ത്തിയായ കേസിലാണ് അറസ്റ്റ് നടക്കുന്നത്.











