മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് ശേഷം മടങ്ങുകയായിരുന്ന പൊലീസുകാരാണ് കുഴി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. കൊല്ലപ്പെട്ടവര്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ ഉദ്യോഗസ്ഥരാണ്. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്നാ ണ് റിപ്പോര്‍ട്ടുകള്‍
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. പത്ത് പൊലീ സുകാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറിലെ അരന്‍പൂരില്‍ മിനിവാന്‍ പൊട്ടിത്തെറിച്ചാണ് മരണം.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് ശേഷം മടങ്ങുകയായിരുന്ന പൊലീസുകാരാണ് കുഴിബോംബ് സ്ഫോടന ത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. കൊല്ലപ്പെട്ടവര്‍ ജില്ലാ റി സര്‍വ് ഗാര്‍ഡിലെ ഉദ്യോഗസ്ഥരാണ്. ഐ ഇഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രമണത്തെ തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേ ലുമായി സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. മാവോയിസ്റ്റുകളുടെ ബസ്തറിലെ പ്രധാനമേഖലയില്‍ വച്ചായിരുന്നു ആക്രമണം.പൊലീസുകാരുടെ വീരമൃത്യുവില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അനുശോചനം രേഖപ്പെടുത്തി. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്ന തായും അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.











