കര്‍ക്കിടക മാസത്തിലെ ആനയൂട്ടോട് കൂടിയാണ് കൊച്ചിന്‍ ദേവസ്വത്തിന് കീഴിലെ ആനക ള്‍ക്ക് സുഖചികിത്സ തുടങ്ങുക.15 ആനകളാണ് ആന യൂട്ടില്‍ പങ്കെടുത്തത്.
തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ആനയ്ക്ക് ചോറുരുള നല്‍കി തുടക്കം കുറിച്ചു. റവന്യൂ മന്ത്രി കെ രാജന്‍ സന്നിഹിതനായിരുന്നു. നാലു കൊല്ല ത്തില്‍ ഒരിക്കല്‍ നടക്കുന്ന ഗജപൂജയ്ക്ക് ശേഷമാണ് ആനയൂട്ട് നടന്നത്. ആനയൂട്ട് കാണാന്‍ ആളു കള്‍ക്ക് പ്രവേശനമുണ്ടായില്ല. കര്‍ക്കിടക മാസത്തിലെ ആനയൂട്ടോട് കൂടിയാണ് കൊച്ചിന്‍ ദേവ സ്വത്തിന് കീഴിലെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങുക. 50 പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
ആനയൂട്ടിന് എത്തിയ ഏറ്റവും ഇളയ ആനയായ വാര്യത്ത് ജയരാജന് മേല്‍ശാന്തി കൊറ്റംപിള്ളി നമ്പൂതിരി ആദ്യ ഉരുള നല്‍കിയതോടെയാണ് ആനയൂട്ടിന് തുടക്കമായത്. ചോറ്, മഞ്ഞള്‍പ്പൊടി, ശര്‍ക്കര, എണ്ണ തുടങ്ങിയവ ചേര്‍ത്ത് നിര്‍മ്മിച്ച ചോറുരുള, , കൈതച്ചക്ക, പഴം , വെള്ളരിക്ക , തണ്ണി മത്തന്‍ തുടങ്ങിയ ഒന്‍പതോളം ഫല വര്‍ഗ്ഗങ്ങള്‍, പ്രത്യകം തയ്യാറാക്കിയ ഔഷധക്കൂട്ട് തുടങ്ങിയ വയാണ് ആനകള്‍ക്ക് നല്‍കിയത്.
15 ആനകളാണ് ആനയൂട്ടില്‍ പങ്കെടുത്തത്. ചടങ്ങില്‍ ആനകള്‍ക്ക് ചോറുരുള, പഴങ്ങള്‍, പച്ചക്ക റി കള്‍ എന്നിവ നല്‍കി. എംഎല്‍എ പി ബാല ച ന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍, ദേവസ്വം ബോര്‍ഡ് കമ്മീഷ്ണര്‍ എന്‍ ജ്യോതി, കൗണ്‍സിലര്‍മാര്‍, ദേവസ്വം ബോര്‍ഡ് ജീ വനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.