English हिंदी

Blog

louvre

കടലും മരുഭൂമിയും ആകാശവും മുഖത്തോട് മുഖം നോക്കുന്നയിടത്ത്‌ കലയും സംസ്‌ കാരവും ചരിത്രവും സമ്മേളിക്കുന്നു, ആ കൂടിച്ചേരലിന്റെ പേരാണ് ലൂവ്‌റെ അബുദാ ബി.ലോകത്തിലെ ഏറ്റവും വലിയ ചരിത്ര-കലാ മ്യൂസിയമായി മാറിയ ലൂവ്റെയ്ക്ക് 800 വ ര്‍ഷത്തെ കഥകള്‍ പറയാനുണ്ടെന്ന് മനോഹര വര്‍മ്മയുടെ റിപ്പോര്‍ട്ട്

ഫ്രാന്‍സിലെ ഒറിജിനല്‍ മ്യൂസിയത്തിന് മൈലുകള്‍ക്കിപ്പുറം ഒരു ഉപഗ്രഹ മ്യൂസിയം. ലോകത്തിലെ ഏറ്റ വും വലിയ ചരിത്ര-കലാ മ്യൂസിയമായി മാറിയ ലൂവ്‌റെയ്ക്ക് 800 വര്‍ഷത്തെ കഥകള്‍ പറയാനുണ്ട്. ആദ്യം ഒ രു കോട്ടയായിരുന്നു, പിന്നീടതൊരു മ്യൂസിയമായി മാറി.

ഫ്രഞ്ച് വിപ്ലവകാലത്താണ് ലൂവ്‌റെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള മ്യൂസിയമായത്. വിഖ്യാത ചിത്ര കാരന്‍ ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസ മോഷണം പോയതോടെയാണ് ലൂവ്‌റെയുടെ നാമം ലോകപ്രശ്‌സതമായത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോഷണമുതല്‍ കണ്ടെടുത്തു. വീണ്ടും ലൂവ്‌റെയി ലെത്തി. ലോകത്തെ വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ ആകര്‍ഷണമായി ലൂവ്‌റെ മാറി.

വര്‍ഷങ്ങള്‍ കഴിഞ്ഞ് മൈലുകള്‍ക്കിപ്പുറം മണലാരാണ്യത്തിലും ലൂവ്‌റെയുടെ പേര് അനശ്വരമാക്കിയ തിന് അബുദാബിയിലെ ഭരണകൂടത്തിന് അറബ് ജനത നന്ദിപറയുകയാണ്. 2007 ല്‍ യുഎഇയും ഫ്രാ ന്‍സും തമ്മില്‍ കരാര്‍ ഒപ്പിട്ടു. 130 കോടി യുഎസ് ഡോളറിന്റെ പദ്ധതിയായി ലൂവ്‌റെ അബുദാബി ഉടലെ ടുത്തു.

അബുദാബിയിലെ സാദിയത് ദ്വീപിലായിരുന്നു ഇതിന് സ്ഥലം കണ്ടെത്തിയത്. 96,000 ചതു രശ്രഅടി വിസ്തീര്‍ണത്തില്‍ ആരേയും വിസ്മയിപ്പിക്കുന്ന ശില്പചാരുതയോടെ മ്യൂ സിയം ഉയ ര്‍ന്നു.എട്ടു വര്‍ഷമെടുത്തു ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍. 21- ാം നൂറ്റാണ്ടിന്റെ മു ഖമുദ്ര ചാലിച്ച ശില്പ ഭംഗിയാണ് ലൂവ്‌റെ അബുദാബിക്കുള്ളത്.

ലോകപ്രശസ്ത ആര്‍കിടെക്റ്റ് ജീന്‍ നൗവെലാണ് ലൂവ്‌റെയുടെ രൂപകല്പന നിര്‍വഹിച്ചത്. വാസ്തുശില്പ കല യില്‍ പ്രാഗത്ഭ്യം തെളിയിച്ച ജീനിന് പ്രിറ്റ്‌സകെര്‍ ഉള്‍പ്പടെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടു ണ്ട്. ഒന്ന് ഒന്നിന്റെ    അനുകരണമല്ലാത്ത ശൈലിയിലാണ് ജീനിന്റെ ഒരോ ഡിസൈനും. സാഹചര്യ ങ്ങള്‍ ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന പ്രായോഗിക തത്വശാസ്ത്രവുമായി അബുദാബിയിലെത്തിയ ജീന്‍ മ ഹാസൗധം രൂപകല്‍പന ചെയ്ത് സാക്ഷാല്‍ക്കരിച്ചു. ജ്യാമിതീയശാസ്ത്രവും പ്രകാശവും ഇഴചേരുന്ന ഇടമാ ണ് ലൂവ്‌റെ അബുദാബി.

ദ്വീപുകളുടെ സമുച്ചയത്തില്‍ ആകാശചുംബികളായ വലിയ കെട്ടിടങ്ങള്‍ക്കു മുന്നില്‍ അറബ് തനിമയും ഫ്രഞ്ച്ര് രൂപകല്പനയും സംയോജിച്ച് പണിതീര്‍ത്ത മ്യൂസിയമാണ് ലൂവ്‌റെ. സ്റ്റീലും കോണ്‍ക്രീറ്റും ചേര്‍ന്ന ഭീമാകാരമായ സൗധം. കരയില്‍ നിന്ന് കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ഘടന. എട്ടു വര്‍ഷത്തെ നിര്‍മാണ പ്രക്രിയ.

ചരിത്ര മ്യൂസിയത്തില്‍ കാലഗണന അനുസരിച്ചാണ് ഒരോ ശില്പങ്ങളും പെയിന്റിംഗുകളും മറ്റ് പുരാവസ്തു ക്കളും പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. തീം ആധാരാമാക്കിയും ചില വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

മാനവ സംസ്‌കാരത്തിന്റെ കഥ പറച്ചിലാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും വരുന്നവര്‍ക്കും വളരെ ലളിതമായി മനസ്സിലാക്കാവുന്ന രീതിയിലുള്ള ആഖ്യാ നമാണ് മ്യൂസിയത്തില്‍ തയ്യാറാക്കിയിട്ടുള്ളത്.

ഡാവിഞ്ചിയുടേതുള്‍പ്പടെ ഇതിഹാസകലാകാരന്‍മാരുടെ മാസ്റ്റര്‍പീസുകള്‍ ഇവിടെയുണ്ട്. 600 ല്‍ അധി കം വസ്തുക്കള്‍ ഇത്തരത്തില്‍ ഇവിടെ പ്രദര്‍ശനത്തിനുണ്ട്. ഇതുകൂടാതെ ആധുനിക കലാകാരന്‍മാരുടെ ആര്‍ട് വര്‍ക്കുകളും ഉണ്ട്.

പത്താം നൂറ്റാണ്ടിലെ ചോളകാലഘട്ടത്തിലുള്ള നടരാജ വിഗ്രഹം ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള പുരാ വ സ്തുക്കളുടെ ശേഖരവുമുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ ഡാവിഞ്ചി വരച്ച ലാബെല്ല ഫെ റോണിയര്‍ പോലു ള്ള പെയിന്റിംഗുകളും ഏവരേയും ആകര്‍ഷിക്കുന്നവയാണ്.

ഡാവിഞ്ചിയുടെ പേരിലുള്ള പതിനഞ്ച് വിഖ്യാത പെയിന്റിംഗുകളില്‍ ഒന്നാണ് ലാബെല്ല. ഫ്രാന്‍സില്‍ നി ന്നും ആയിരക്കണക്കിന് മൈലുകള്‍ താണ്ടി പറന്നെത്തിയവയാണ് ഇവിടെയുള്ള അമൂല്യമായ  ചരിത്ര-കലാ വസ്തുക്കളില്‍ പലതും.

മ്യൂസിയം കാണാന്‍ ടിക്കറ്റ് നിരക്ക് അറുപത് ദിര്‍ഹം

മ്യൂസിയം കാണാന്‍ അറുപതു ദിര്‍ഹമാണ് നിലവില്‍ ടിക്കറ്റ് നിരക്ക്. 18 വയസ്സില്‍ താ ഴെയുള്ളവര്‍ക്ക് സൗജന്യവുമാണ്. ഫ്രാന്‍സിലെ ലൂവ്‌റെ കാണാന്‍ കഴിയാത്തവര്‍ക്ക് ഒരു സുവര്‍ണാവ സരമാണ് അബുദാബി സാദിയത് ദ്വീപിലെ ഈ വിസ്മയ കേന്ദ്രം.