സിപിഎമ്മിന്റെ രാജ്യസഭ ഗ്രൂപ്പിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.
തിരുവനന്തപുരം : പാര്‍ട്ടി സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന് രാജ്യസഭ സീറ്റ് നിഷേധിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി സിപിഎം. സീറ്റ് നല്‍കാതിരുന്നതിന്റെ കാരണങ്ങള്‍ ചെറിയാന്‍ ഫിലിപ്പിനെ നേതാക്കള്‍ ബോദ്ധ്യപ്പെടുത്തി. സിപിഎമ്മിന്റെ രാജ്യസഭ ഗ്രൂപ്പിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.
എളമരം കരീം, കെ സോമപ്രസാദ്, കെ കെ രാഗേഷ്, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ(ബംഗാള്‍), ജര്‍ണാ ദാസ് വൈദ്യ (ത്രിപുര) എന്നിവര്‍ അടങ്ങു ന്നതാണ് രാജ്യസഭയിലെ സിപിഎം ഗ്രൂപ്പ്. ഒരു പാര്‍ട്ടിയില്‍ നിന്നും അഞ്ച് അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ രാജ്യസഭയില്‍ ഗ്രൂപ്പായി അംഗീ കരി ക്കുകയുളളൂ. ഇല്ലെങ്കില്‍ മറ്റുളളവര്‍ എന്ന ഗണത്തിലായിരിക്കും പരിഗണിക്കുക. പാര്‍ലമെന്റില്‍ ഏറ്റവും സജീവവും കാര്യക്ഷമവുമായ ഇടപെ ടലിന് ഗ്രൂപ്പ് വേണം. ഗ്രൂപ്പ് ഉണ്ടായാല്‍ അതിന് ഒരു ലീഡര്‍ ഉണ്ടാവും.
ലീഡര്‍ ബിസിനസ് അഡൈ്വസറി കമ്മിറ്റിയില്‍ അംഗമാവുക. എന്നാല്‍ ബംഗാളിലേയും ത്രിപുരയിലേയും തിരിച്ചടി രാജ്യസഭയില്‍ സിപിഎമ്മിന്റെ അംഗബലം കുറയാന്‍ ഇടയാക്കി. ഗ്രൂപ്പ് ലീഡറായിരുന്ന തമിഴ്നാട്ടില്‍ നിന്നുളള ടി.കെ.രംഗരാജന്റെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചു. ഇപ്പോള്‍ എളമരം കരീമാണ് ഗ്രൂപ്പ് ലീഡര്‍. രംഗരാജന്‍ ഒഴിഞ്ഞതിന് പിന്നാലെ ബംഗാളില്‍ നിന്നും ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയെ സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് സിപിഎമ്മിന് ഗ്രൂപ്പ് നിലനിര്‍ത്താന്‍ സാധിച്ചത്. എന്നാല്‍ ഇപ്പോള്‍ കാലാവധി കഴിഞ്ഞ കെ കെ രാഗേഷിന് പുറമെ ത്രിപുരയില്‍ നിന്നുളള ജര്‍ണാ ദാസ് വൈദ്യയുടെ കാലാവധിയും മാസങ്ങള്‍ക്കകം അവസാനിക്കും. നിലവിലെ സാഹചര്യത്തില്‍ ത്രിപുരയില്‍ നിന്നും ഒരാളെ സഭയില്‍ എത്തിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ തുടര്‍ഭരണം ലഭിക്കാതെ സി പി എമ്മിന് രാജ്യസഭയില്‍ തങ്ങളുടെ ഗ്രൂപ്പ് നിലനിര്‍ത്താന്‍ സാധിക്കില്ലായിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേരളത്തില്‍ ഇടതുമുന്നണിക്ക് ജയിപ്പിക്കാവുന്ന രണ്ടുസീറ്റുകളും സിപിഎം എടുക്കാന്‍ തീരുമാനി ച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
രാജ്യസഭയിലെ സിപിഎം ഗ്രൂപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി ബി ജെ പി ഇടപെട്ടാണ് രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ നീക്കം നടത്തിയ തെന്ന സംശയം ഇടതുനേതാക്കള്‍ക്കുണ്ട്. നിലവിലെ നിയമസഭയുടെ കാലത്തുതന്നെ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്താന്‍ സിപിഎം നിയമ പോ രാട്ടം നടത്തിയതും അതുകൊണ്ടാണ്. ഇതോടെയാണ് സ്വതന്ത്രനായി ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭയിലേക്ക് അയക്കാനുളള വഴി അടഞ്ഞതെന്ന് പാര്‍ട്ടി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.