രാമനാട്ടുകര ഒളിക്കുഴിയില്‍ വീട്ടില്‍ സെലിന്‍ വി. പീറ്ററാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്
കോഴിക്കോട്: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരി മരിച്ചു. രാമനാട്ടുകര ഒളിക്കുഴിയില്‍ വീട്ടില്‍ സെലിന്‍ വി. പീറ്ററാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്. ബൈപ്പാസില്‍ കൂടത്തംപാറയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിരുന്നു.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്. രാമനാട്ടുകരയില്‍നിന്ന് കോഴിക്കോട് സ്റ്റാര്‍കെയര്‍ ആശുപത്രിയിലുള്ള മകളെ കാണാന്‍ വരുമ്പോള്‍ സെലിന്‍ ഓടിച്ച കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
രാമനാട്ടുകര ഭാഗത്തേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. കാറില്‍ സെലിന്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. സെലിനെ ഉടന്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്.കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളര്‍ മാക്‌സിസിന്റെ ഭാര്യയാണ്.