രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് റീടെയില്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് വിവേചനപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു
കൊച്ചി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് റീടെയില്‍ കമ്പനികള്‍ക്കു ള്ള നിരക്കില്‍ ഇന്ധനം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് വിവേചനപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസലിന്റെ വില നിശ്ചയി ച്ചതില്‍ അപാകത ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹര്‍ജി പരിഗണിച്ച കോടതി വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവി ക്കു കയായിരുന്നു.ഡീസല്‍ ലിറ്ററിന് 121 രൂപ വരെ ഈടാക്കിയാണ് കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കിയി രുന്നത്. ബള്‍ക്ക് യൂസര്‍ ആണെന്ന പേരിലാണ് എണ്ണക്കമ്പനികള്‍ ഇത്തരത്തില്‍ വില ഈടാക്കിയിരുന്ന ത്.
എന്നാല്‍ കെഎസ്ആര്‍ടിസി പോലെ ഒരു പൊതുഗതാഗത സംവിധാനത്തിന് ഇത്തരത്തില്‍ വലിയ വില യില്‍ ഇന്ധനം നല്‍കുന്നത് ശരിയല്ലെന്നും രാജ്യത്തെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണെ ന്നും വിവേചനപരമാണെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. കെഎസ്ആര്‍ടിസി ലാഭേച്ഛയോട് കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്നും സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണെന്നും ഹര്‍ജിയി ല്‍ ചൂണ്ടിക്കാണിച്ചു. അതിനാല്‍ എണ്ണക്കമ്പനികള്‍ കൂടിയ നിരക്ക് ഈടാക്കുന്നത് നീതീകരിക്കാന്‍ കഴിയി ല്ലെന്നും ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി വാദിച്ചിരുന്നു.
നിലവില്‍ നഷ്ടത്തിലാണ് സ്ഥാപനം ഓടുന്നതെന്നും കെഎസ്ആര്‍ടിസി ബോധിപ്പിച്ചു. ഈ വാദം അംഗീ കരിച്ച് കൊണ്ടായിരുന്നു ഹൈക്കോടതി നടപടി. ഇതോടെ നൂറില്‍ താഴെ രൂപയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ ലഭിക്കും. നിലവില്‍ വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടി സിക്ക് ഹൈക്കോടതി വിധി താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.











