സമഗ്രസംഭാവനയ്ക്കും ആയുഷ്‌കാല നേട്ടങ്ങള്‍ക്കുമുള്ള ഇന്‍സൈറ്റ് അവാര്‍ഡ് പ്രശസ്ത ചിത്രസംയോജകന്‍ വി വേണുഗോപാലിനു സമ്മാനിച്ചു. അഞ്ചാമത് കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി മേളയോടനുബന്ധിച്ചു നടന്ന ചട ങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്
പാലക്കാട് : സമഗ്രസംഭാവനയ്ക്കും ആയുഷ്‌കാല നേട്ടങ്ങള്‍ക്കുമുള്ള ഇന്‍സൈറ്റ് അവാര്‍ഡ് പ്രശസ്ത ചിത്ര സംയോജകന്‍ വി വേണുഗോപാലിനു സമ്മാനിച്ചു. അഞ്ചാമത് കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോ ക്യുമെന്ററി മേളയോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഇന്‍സൈറ്റ് ജനറല്‍ സെക്രട്ടറി മേതില്‍ കോമളന്‍കുട്ടിയുടെ അ ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്‍സൈറ്റ് അവാര്‍ഡ് ജൂ റി അംഗം എം പി സുകുമാരന്‍ നായര്‍ അവാര്‍ഡ് ജേതാവ് വേണുഗോപാലി നെ ചട ങ്ങില്‍ പരിചയപ്പെടുത്തി. ഡോ. സി എസ് വെങ്കിടേശ്വരന്‍ വേണുഗോപാലിന് അവാര്‍ഡ് സമ്മാ നിച്ചു. ഫെ സ്റ്റിവല്‍ ഡയറക്ടര്‍ കെ വി വിന്‍സെന്റ് പ്രശംസാപത്രവും ഖജാ ന്‍ജി മാണിക്കോത്ത് മാധവ ദേവ് അവാര്‍ഡ് തുകയായ 25,000 രൂ പയും കൈമാറി. വൈസ് പ്രസിഡന്റ് സി കെ രാമകൃഷ്ണന്‍ പൊ ന്നാടയണിയിച്ചു. വേണുഗോപാല്‍ മറുപടി പ്രസംഗം നടത്തി.

ഇന്‍സൈറ്റ് അവാര്‍ഡ് ദാനച്ചടങ്ങിനോടനുബന്ധിച്ച് രണ്ടാം ഇന്‍ സൈറ്റ് അവാര്‍ഡ് ജേതാവായിരുന്ന അ ന്തരിച്ച കെ എസ് സേതുമാ ധവന് ആദരം അര്‍പ്പിച്ചുകൊണ്ട് സന്തോഷ് സേതുമാധവന്‍ സംവി ധാനം ചെയ്ത ‘കഥയുടെ സംവിധാനം’ എന്ന ഡോക്യൂമെന്ററി പ്രദര്‍ശി പ്പിച്ചു.
തുടര്‍ന്നു നടന്ന കെ ആര്‍ മോഹനന്‍ അനുസ്മരണത്തില്‍, ‘മോ ഹന സ്മൃതി’യില്‍ സി കെ രാമകൃഷ്ണന്‍ ആ മുഖപ്രഭാഷണം നടത്തി. ടി കൃ ഷണനുണ്ണി, പി എന്‍ ഗോപി കൃ ഷ്ണന്‍, കേളി രാമചന്ദ്ര ന്‍, രമേഷ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നിര്‍ വഹിച്ചു. ചടങ്ങുകള്‍ തത്സമയം ഇന്‍സൈറ്റ് വെ ബ്സൈറ്റ് വഴി പൊതുജ നങ്ങള്‍ക്കു കാണുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.