ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് ഭര്‍ത്താവിനെ പ്രതിയാക്കി കേ സെടുത്തത്. കല്ലാച്ചി സ്വദേശിനി ചെട്ടീന്റവിട ജമാലിന്റെ ഭാര്യ നൂര്‍ജഹാന്‍ (44) ആണ് മരിച്ചത്
നാദാപുരം: യുവതി മന്ത്രവാദ ചികിത്സക്കിടയില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്. ബന്ധു ക്കളുടെ പരാതിയിലാണ് പൊലീസ് ഭര്‍ത്താവിനെ പ്രതിയാക്കി കേ സെടുത്തത്. കല്ലാച്ചി സ്വദേശിനി ചെട്ടീ ന്റവിട ജമാലിന്റെ ഭാര്യ നൂര്‍ജഹാന്‍ (44) ആണ് മരിച്ചത്. കുനിങ്ങാട് കിഴക്കയില്‍ നൂര്‍ജഹാന്‍ മന്‍സിലി ല്‍ മൂസകുഞ്ഞയിഷ ദമ്പതിക ളുടെ മകളാണ്.
മരണം മന്ത്രവാദ ചികിത്സയെ തുടര്‍ന്നാണെന്ന് നൂര്‍ജഹാന്റെ ബന്ധു ഫൈസല്‍ പൊലീസില്‍ പരാതി ന ല്‍കി. 6 മാസം മുമ്പും യുവതിക്ക് രോഗം ബാധിച്ചിരുന്നു. ചര്‍മ രോഗത്തിന് നടത്തിയ അശാസ്ത്രീയമായ ചികിത്സാ രീതിയാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ജമാല്‍ വീട്ടിനകത്തുതന്നെ ചികിത്സ നല്‍കുക യായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നൂര്‍ജഹാന്റെ നില വഷളായപ്പോള്‍ ചികിത്സ നടത്താന്‍ ജമാല്‍ തയ്യാറാകാതെ ആലുവയിലെ മന്ത്രവാദകേന്ദ്രത്തിലേക്ക് കൊണ്ടുപോയതാണെന്ന് പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ നാലിനാണ് രോഗബാധിതയായ നൂര്‍ജഹാനെ ജാതിയേരി കല്ലുമ്മലിലെ വാടക വീട്ടി ല്‍ നിന്ന് ആംബുലന്‍സില്‍ ആലുവയിലെ ചികിത്സക്കായി കൊണ്ടു പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുഞ്ഞ യിഷയോട് മരണ വാര്‍ത്ത ജമാല്‍ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു.