കൊച്ചി: ആലുവയിലെ സ്വകാര്യ ഫ്‌ളാറ്റിലെ സുരക്ഷാജീവനക്കാരൻ വിജയൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച ജില്ലാ മെഡിക്കൽ ഓഫീസറോട് ജില്ലാ കളക്ടർ എസ്. സുഹാസും റിപ്പോർട്ട് ആവശ്യപ്പെട്ടു.
