ഉറച്ച നവോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ല. കേരള കോണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പിഎമ്മിന് വീഴ്ചപറ്റി. ഹരി പ്പാട് സിപിഎം പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നുവെന്നും സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു
തിരുവനന്തപുരം: കരുനാഗപള്ളിയില്‍ അടക്കം ഉണ്ടായ തോല്‍വിയില്‍ സിപിഎമ്മിന് എതിരെ രൂ ക്ഷ വിമര്‍ശിച്ച് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. കരുനാഗപള്ളിയിലെ തോല്‍വി യില്‍ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തില്‍ സിപി ഐ ഉയര്‍ത്തുന്ന വിമര്‍ശനം. ഉറച്ച നവോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ല. കേരള കോ ണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പിഎമ്മിന് വീഴ്ചപറ്റി. ഹരിപ്പാട് സിപിഎം പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നുവെന്നും സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പാല, ചാലക്കുടി, കടത്തുരുത്തി തോല്‍വികള്‍ ഉയര്‍ത്തിയാണ് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശ നം ഉയര്‍ന്നത്.വി ഡി സതീശന്‍ വിജയിച്ച പറ വൂറില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയക രമായിരുന്നുവെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. ഇടതു പാര്‍ട്ടികള്‍ക്ക് ശക്തമായ വേരോ ട്ടമുള്ള കരുനാഗപ്പള്ളി മണ്ഡലത്തില്‍ സിപിഎമ്മിന്റെ വോട്ടില്‍ വിള്ളലുണ്ടായി. തദ്ദേശ തെരഞ്ഞെ ടുപ്പില്‍ നടന്ന പ്രകടനം പോലും ഹരിപ്പാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടില്ല.ചാത്തന്നൂരില്‍ സ്ഥാനാര്‍ത്ഥി ജയിച്ചെങ്കില്‍പ്പോലും ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി.
സിപിഎം മത്സരിച്ച മണ്ഡലങ്ങളില്‍ ഘടകക്ഷികളെ സഹകരിപ്പിച്ചില്ല. ഉദുമയില്‍ ആദ്യ റൗണ്ട് സി പിഎം മാത്രം പ്രചാരണം നടത്തി. ഘടകകക്ഷികളെ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടിലെ പ രാമര്‍ശം. ഐഎന്‍എല്‍ മല്‍സരിച്ച കാസര്‍കോട് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സിപിഎമ്മിന് നിര്‍ബന്ധമില്ലായിരുന്നു. തെരഞ്ഞെടുപ്പു കളില്‍ കൂട്ടായ ആലോചനകള്‍ സിപി എം നടത്തിയില്ല.