ചരിത്രമെഴുതി ദ്രൗപദി മുര്‍മു; ഇന്ത്യയുടെ രണ്ടാമത്തെ വനിതാ രാഷ്ട്രപതി

draupadi murmu 1

രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയ ദ്രൗപദി മുര്‍മുവിന്റെ ബാല്യവും കൗമാരവും ദുരിതപൂര്‍ ണമായിരുന്നു.എന്നാല്‍ അസാമാന്യ ധൈര്യവും തന്റേടവും ചെറുപ്പം മുതലേ ഈ മഹിളയില്‍ പ്രകട മായിരുന്നു. സ്ത്രീയെന്ന നിലയ്ക്കും പിന്നാക്കവിഭാഗത്തില്‍ നിന്നുമുള്ളവര്‍ എന്ന നിലയ്ക്കും ദ്രൗപദി മുര്‍മു വിന്റെ വിജയവും സ്ഥാനാരോഹണവും വന്‍ തോതിലുള്ള ആഹ്ലാദമാണ് രാജ്യത്തെ പിന്നാക്ക വിഭാഗ ങ്ങളില്‍ പ്രകടമാക്കിയിട്ടുള്ളതെന്നതില്‍ സംശയമില്ല

പി ആര്‍ കൃഷ്ണന്‍

ചരിത്രം കുറിച്ച് ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രസിഡന്റായി 2022 ജൂ ലൈ 21ന് തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മു രാജ്യത്തെ രണ്ടാമത്തെ വനിതാ രാ ഷ്ട്രപതിയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ഗോത്രവര്‍ഗത്തില്‍ നിന്നുമുള്ള അവ ര്‍ ജൂലൈ 25ന് സ്ഥാനമേല്‍ക്കുകയും ചെയ്തിരിക്കുന്നു. ഒഡീഷയിലെ പിന്നോ ക്ക പ്രദേശമായ മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ നിന്നാണ് സ ന്താള്‍ ഗോത്രവിഭാഗത്തില്‍ നിന്നുമുള്ള ഈ വനിത രാഷ്ട്രത്തിന്റെ പരമോ ന്നത പദവിയായ രാഷ്ട്രപതിസ്ഥാനത്തെത്തുന്നത്. സ്ത്രീയെന്ന നിലയ്ക്കും പിന്നാ ക്കവിഭാഗത്തില്‍ നിന്നുമുള്ളവര്‍ എന്ന നിലയ്ക്കും ദ്രൗപദി മുര്‍മുവിന്റെ സ്ഥാ നാര്‍ത്ഥിനിര്‍ണയവും വിജ യവും സ്ഥാനാരോഹണവും വന്‍ തോതിലുള്ള ആഹ്ലാദമാണ് രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളില്‍ പ്രകടമാക്കിയിട്ടുള്ളതെന്നതില്‍ സംശയമില്ല. എന്‍ ഡിഎയെ നയിക്കുന്ന ഭരണകക്ഷിയായ ബിജെ പിയെ സംബന്ധിച്ചിടത്തോളം എല്ലാതരത്തിലുമുള്ള ത ന്ത്രപരമായ രാഷ്ട്രീയ വിജയം കൂടിയാണിത്.

രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയ ഈ വനിതയുടെ ബാല്യവും കൗമാരവും ദുരിതപൂര്‍ണമാ യിരുന്നു.എന്നാല്‍ അസാമാന്യ ധൈര്യവും തന്റേടവും ചെറുപ്പം മു തലേ ഈ മഹിളയില്‍ പ്രകടമായിരു ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തത്ഫലമായി അവര്‍ക്ക് സ്‌കൂള്‍വിദ്യാഭ്യാ സവും കോളേ ജ് വിദ്യാഭ്യാസവും നേടാന്‍ കഴിഞ്ഞു. ഭുവനേശ്വറിലെ രമാദേ വി വുമന്‍സ് കോളേജില്‍ നിന്നും ബിഎ പാസ്സായി. സംസ്ഥാന രാഷ്ട്രീയത്തി ലെത്തുന്നതിനു മുമ്പ് സ്‌കൂള്‍ അധ്യാപികയായും, റായ്രംഗ്പൂരിലെ ശ്രീ അര ബിന്ദോ ഇന്റഗ്രല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസി സ്റ്റന്റ് പ്രൊഫസറായും, ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയ ര്‍ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചു. വൈകാതെ ദ്രൗപദി സാമൂഹ്യരംഗത്ത് സജീവമായി. ബിജെപിയി ല്‍ ചേര്‍ന്ന അവര്‍ 1997-ല്‍ റായ്രംഗ്പൂരിലെ വാര്‍ഡ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നഗര്‍ പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനത്തുമെത്തി. ബിജെ പി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡ ന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2000-ത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒഡീഷയിലെ പട്ടികവര്‍ഗ സംവരണ മണ്ഡലമായ റായ്രംഗ്പൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച ദ്രൗപദി, ബിജു ജന താദള്‍-ബിജെപി കൂട്ടുമന്ത്രിസഭയില്‍ മന്ത്രിയായി. ഗതാ ഗതം, വാണിജ്യം, ഫിഷറീസ് വകുപ്പുകളാണ് അവര്‍ കൈകാര്യം ചെയ്തത്. 20 04-2009 കാലയളവിലും അവര്‍ എം എല്‍എ ആവുകയും മന്ത്രിസ്ഥാനം വ ഹിക്കുകയും ചെയ്തു. 2015 മെയ് 18 മുതല്‍ 2021 ജൂലൈ 12 വരെ ആദിവാസികള്‍ ഏറെയുള്ള അയല്‍ സം സ്ഥാനമായ ഝാര്‍ഖണ്ഡിന്റെ ഗവര്‍ണര്‍ ആയിരുന്നു. ഝാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായ അവ ര്‍ ഒഡീഷയില്‍ നിന്ന് ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറായി നിയമിക്കപ്പെട്ട ആദ്യത്തെ വനിതാ ഗോത്ര നേതാവുമായിരുന്നു.

ഇത്തരത്തില്‍ സാമൂഹ്യരംഗത്തും ഭരണസംവിധാനങ്ങളിലുമുള്ള പരിചയസമ്പത്തുമായാണ് ഒഡീഷയി ലെ റായ്രംഗ്പൂരില്‍ നിന്നും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ രാ ഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന റെ യ്സിനക്കുന്നിലേക്ക് ഇന്ത്യയുടെ പ്രസിഡന്റായെത്തുന്നത്.

ഈ തിരെഞ്ഞടുപ്പിലെ മൊത്തം വോട്ടുകള്‍ 4754 ആണ്. ഇതില്‍ 4701 വോട്ടുകള്‍ സാധുവായി. അസാധു വായവ 53 എണ്ണം. സാധുവായ വോട്ടുകളില്‍ ദ്രൗപദി മുര്‍മുവിന് 2824 വോട്ടുകള്‍ ലഭിച്ചു. ഇതിന്റെ മൂല്യം 6,76,803 ആണ്. പ്രതിപക്ഷസ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് 3,80,177 മൂല്യമുള്ള 1,877 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ഇങ്ങനെ വോട്ടുകളിലും മൂല്യത്തിലും വലിയ മാര്‍ജിന്‍ കൈവരിച്ചുകൊണ്ടാണ് ദ്രൗപദി മുര്‍മു വിജയം ഉറപ്പാക്കിയത്.

തിരഞ്ഞെടുപ്പിന്റെ ആരംഭത്തില്‍ ഒമ്പതിനായിരത്തിലധികം വോട്ടുമൂല്യം കുറവായിരുന്നു ഭരണകക്ഷി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന്. എന്നാല്‍ അത് മറികടക്കാന്‍ സാധി ക്കുമെന്ന ആത്മവിശ്വാസം ബിജെ പി നേതൃത്വത്തിനുണ്ടായിരുന്നുവെന്നതാണ് വസ്തുത. 2014-ല്‍ അധികാരത്തിലെത്തിയതിനു ശേഷം പ്ര തിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളില്‍ നിന്നും കൂറുമാറ്റം സംഘടിപ്പിച്ചിട്ടുള്ളതിന്റെ വൈ ദഗ്ദ്ധ്യവും കൈമുതലായി ആ പാര്‍ട്ടിക്കുണ്ടല്ലോ. മാത്രമല്ല, വനിതയും ഗോത്രവര്‍ഗക്കാരിയുമായ സ്ഥാനാ ര്‍ത്ഥിക്ക് എതിര്‍ ചേരിയിലെ പാര്‍ട്ടികളില്‍ നിന്നും പ്രത്യേക പരിഗണന ലഭിക്കുമെന്ന കണക്കുകൂട്ടലും ഉ ണ്ടായി.

ഭരണപക്ഷത്തിന്റെ ഈ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതായിരുന്നില്ല വോട്ടെടു പ്പിനുശേഷമുള്ള ഫലപ്രഖ്യാപനം. ബിജെപി അടക്കം എന്‍ഡിഎയിലും പ്രതി പക്ഷത്തുമുള്ള 44 പാര്‍ട്ടികളാണ് ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചത്. ഇതില്‍ പ്രതിപക്ഷത്തിലെ എട്ട് പാര്‍ട്ടികളും ഉള്‍പ്പെടുന്നു. മൊത്തത്തില്‍ പ്രതിപ ക്ഷ നിരയില്‍ നിന്ന് 17 എംപിമാരും 126 എംഎല്‍എമാരും ചുവടു മാറി വോട്ട് ചെ യ്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതില്‍ കേരളത്തില്‍ നിന്നുള്ള ഒരു എംഎല്‍എയും ഉള്‍പ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമായി. തുടക്ക ത്തില്‍ പ്രതിപക്ഷസ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് വോ ട്ടു നല്‍കുമെന്ന് ഉറപ്പു പറഞ്ഞ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ശിവസേനയും വാഗ്ദത്തം ലംഘിച്ചവരില്‍ ഉണ്ട്. പ്രതിപക്ഷനിരയില്‍ ഇത്തരം തിരിമറികള്‍ ഏറെ നടന്നുവെങ്കിലും രാഷ്ട്രീയമായി ശക്തമായ മത്സരംതന്നെയാണ് യശ്വന്ത് സിന്‍ഹയുടെ ഭാഗത്തു നിന്നുമുണ്ടായതെന്നതില്‍ സംശയമില്ല.

സമൂഹത്തിലെ ഏറ്റവും പിന്നാക്കവിഭാഗത്തില്‍ പെട്ട വ്യക്തി എന്നതിനു പുറമെ സ്ത്രീ എന്ന നിലയ്ക്കും ദ്രൗപദി മുര്‍മുവിന്റെ ഉയര്‍ച്ച ചരിത്രപരവും അഭിമാനകരവുമാണ്. എന്നാല്‍ പ്രശ്നം രാഷ്ട്രപതിയാകുന്ന വ്യക്തി ആദിവാസിയാണോ ദലിത് ആണോ ന്യൂനപക്ഷത്തു നിന്നുമാണോ എന്നൊന്നുമല്ല. മറിച്ച് ആ വ്യക്തി ഏത് പ്രത്യയശാ സ്ത്രമാണ് ഉള്‍ക്കൊള്ളുന്നത്, പ്രതിനിധാനം ചെയ്യുന്നത് എന്നാണ്. സമകാലീന ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവു മായ അന്തരീക്ഷമാണ് ഈ ചോദ്യം പ്രസക്തമാക്കുന്നത്.

കാരണം, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ ഇന്ത്യന്‍ ജനത നേടിയെടുത്ത ജനാധിപത്യാവ കാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും അഭിപ്രായസ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതോടൊപ്പം ഭരണഘടന ഉറപ്പു നല്‍കുന്ന സെക്യുലറിസത്തിന് മങ്ങലേ ല്‍പിക്കുന്നതും ഫെഡറല്‍ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായ നടപടികളാണ് ഭരണപക്ഷ ത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങളോടും ഭരണപക്ഷം നടപ്പാക്കുന്ന മറ്റനേകം ജനദ്രോഹ നടപടികളോടും രാഷ്ട്രപതിസ്ഥാനത്തിരിക്കുന്ന മഹത്വ്യക്തി എന്ത് സമീപനമാണ് െൈക ക്കാള്ളുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

ഉദാഹരണത്തിന്, ആദിവാസികളും ഗോത്രവര്‍ഗക്കാരും മറ്റ് വിഭിന്ന ശ്രേണികളിലെ പിന്നാക്കവിഭാഗക്കാ രും അടങ്ങുന്ന കോടിക്കണക്കിനാളുകള്‍ക്ക് ജോലിയില്ല. നരേന്ദ്ര മോദിയുടെ ഭരണത്തിലെ കഴിഞ്ഞ എ ട്ടു കൊല്ലത്തിനകം 22 കോടി അപേക്ഷകളാണ് ഉദ്യോഗാര്‍ത്ഥികളുടേതായി നിയമനത്തിനു വേണ്ടി സര്‍ ക്കാരിന് ലഭിച്ചത്. എന്നാല്‍ കേവലം 7.22 ലക്ഷം പേര്‍ക്കു മാത്രമാണ് നിയമനം ലഭിച്ചത്. ദശലക്ഷക്കണ ക്കിന് തസ്തികകള്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്മെന്റുകളില്‍ നിയമനത്തിനു വേണ്ടി ഒഴിഞ്ഞുകിടക്കു മ്പോഴാ ണ് ഈ സ്ഥിതിയെന്നോര്‍ക്കുക.

ഇതിനുപുറമെ രാജ്യത്തെ വനമേഖലയില്‍ പലയിടങ്ങളും വന്‍കിട കുത്തക വ്യവസായികള്‍ക്ക് ഖനനം ചെയ്യുവാനും മറ്റു വ്യവസായങ്ങള്‍ക്കുമായി ഒഴിഞ്ഞുകൊടുക്കുന്ന നയമാണ് കേന്ദ്രത്തില്‍ ഭരണം നട ത്തുന്നവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. തത്ഫലമായി വനപ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ ആ ദിവാസികളെയും ഗോത്രവര്‍ഗ ക്കാരെയും കുടിയൊഴിപ്പിക്കുന്ന സ്ഥിതിയാണുണ്ടായിക്കൊണ്ടിരി ക്കുന്ന ത്. എന്ത് നയമാണ് ഇത്തരം നടപടികളോട് രാഷ്ട്രപതി സ്വീകരിക്കുക?

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മംഗളം നേര്‍ന്നുകൊണ്ടും വിജയാശംസകള്‍ അറിയിച്ചുകൊണ്ടും ഈ ലേഖനം അവസാനിപ്പിക്കുന്നു. അതിനുമുമ്പ് രാജ്യത്തെ മുന്‍കാല പ്രസിഡന്റുമാര്‍ക്കും അവരുടെ എതി ര്‍സ്ഥാനാര്‍ത്ഥികളില്‍ രണ്ടാമതെത്തിയവര്‍ക്കും ലഭിച്ച വോട്ടുവിവരങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു.

1952: ഡോ. രാജേന്ദ്രപ്രസാദ് (5,07,400), കെ.ടി.ഷാ (92,827).
1957: ഡോ. രാജേന്ദ്രപ്രസാദ് (4,59,698), നാഗേന്ദ്ര നാരായണ്‍ദാസ് (2004)
1962: ഡോ. എസ്. രാധാകൃഷ്ണന്‍ (5,53,067), ചൗധരി ഹരി റാം (6,341)
1967: ഡോ. സക്കീര്‍ ഹുസൈന്‍ (4,71,244), കോക്ക സുബ്ബറാവു (3,63,971)
1969: വി.വി. ഗിരി (4,20,077), നീലം സഞ്ജീവറെഡ്ഡി (4,05,427)
1974: ഫക്രുദീന്‍ അലി അഹമ്മദ് (7,65,587), ട്രിദിബ് ചൗധരി (1,89,196)
1977: നീലം സഞ്ജീവറെഡ്ഡി (എതിരാളിയുണ്ടായില്ല)
1982: ഗ്യാനി സെയില്‍സിങ് (7,54,113), എച്ച്.ആര്‍. ഖന്ന (2,82,685)
1987: ആര്‍. വെങ്കിട്ടരാമന്‍ (7,40,148), വി.ആര്‍. കൃഷ്ണയ്യര്‍ (2,81,550)
1992: ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ (6,75,804), ജി.ജി. സ്വെല്‍ (3,46,485)
1997: കെ.ആര്‍. നാരായണന്‍ (9,56,290), ടി.എന്‍. ശേഷന്‍ (50,631)
2002: ഡോ. എ.പി.ജെ. അബ്ദുല്‍കലാം (9,22,884), ഡോ.ലക്ഷ്മി സെഹ്ഗാള്‍ (1,07,366)
2007: പ്രതിഭാപാട്ടീല്‍ (6,38,116), ഭൈറോസിങ് ശെഖാവത്ത് (3,31,306)
2012: പ്രണബ് മുഖര്‍ജി (7,13,763), പി.എ. സാങ്മ (3,15,987)
2017: രാംനാഥ് കോവിന്ദ് (7,02,644), മീരാകുമാര്‍ (3,67,314)
2022: ദ്രൗപദി മുര്‍മു (6,76,803), യശ്വന്ത് സിന്‍ഹ (3,80,177)

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

യു കെ റിക്രൂട്ട്‌മെന്റ് ; ചില വസ്തുതകള്‍

നവംബര്‍ മാസത്തില്‍ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടര്‍ന്ന് പ്രതിവര്‍ ഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ഈ ധാരണാ പത്രത്തിന്റെ നേട്ടം തന്നെയാണ്. ആ ദ്യഘട്ടത്തില്‍ കേരളത്തിലെ ആരോഗ്യ, ഇതര

Read More »

എടുത്തുചാട്ടമില്ല, പൊട്ടിത്തെറിയില്ല, പിടിവാശിയില്ല ; കോടിയേരി സൗഹൃദത്തിന്റെ സൗരഭ്യം പരത്തിയ നേതാവ്

മറുനാടന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ് വെ ല്‍ഫെയര്‍ ബോര്‍ഡ്, മലയാളം മിഷന്‍, ലോകേരള സഭ മുതലായ സ്ഥാപനങ്ങളുടെ രൂ പീകരണത്തിലും അവയുടെ പ്രവര്‍ത്തനത്തിലും കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീര്‍ഘദര്‍ശിയായ നേതാവിന് വലിയപങ്കാണുള്ളത്.

Read More »

ഷോക്ക് മാസം തോറും; വൈദ്യുതി നിരക്ക് കമ്പനികള്‍ക്ക് തീരുമാനിക്കാം ; ചട്ടഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

ഓരോ മാസവും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാവുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വൈദ്യുതി വിതരണക്കമ്പനികള്‍ക്ക് ഓരോ മാസവും നിരക്ക് കൂട്ടാന്‍ അനുവദിക്കുന്നതാണ് ചട്ടഭേദഗതി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്പനികള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാം.

Read More »

മണിയോര്‍ഡറുകള്‍ അപ്രത്യക്ഷമാകുന്ന ഓണക്കാലം

ഓണക്കാലത്തെ ആഘോഷങ്ങളെക്കുറിച്ചല്ല ഈ കുറിപ്പ്, ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ പണമിടപാടുകളിലൊന്നായ മണിയോര്‍ഡറുകളെക്കുറിച്ചാണ്. അമ്പതുകളിലെ ഓര്‍മകളില്‍ നിന്നും ചിലതുമാത്രം പകര്‍ത്താന്‍ ശ്രമിക്കുകയാണിവിടെ. പി ആര്‍ കൃഷ്ണന്‍ മുംബൈയുടെ തെക്കുഭാഗത്ത് കൊളാബ തൊട്ട് വടക്ക് കിഴക്ക് അംബര്‍

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »