നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയത് 9.6 ശതമാനം
റിയാദ് : സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ഇതാദ്യമായി ഒരു ലക്ഷം കോടി യുഎസ് ഡോളര്‍ കടക്കുമെന്ന് രാജ്യാന്തര നാണയ നിധിയുടെ പ്രവചനം.
2011 നു ശേഷം ഇതാദ്യമായി 9.6 ശതമാനം വളര്‍ച്ചയാണ് 2022 ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയത്.
സൗദി ജനറല്‍ അഥോറിറ്റിയുടെ കണക്കുപ്രകാരം 2022 ല്‍ സൗദി മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് സൂചനയുള്ളത്.
ആദ്യ പാദത്തില്‍ എണ്ണ മേഖലയില്‍ 20.4 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. എണ്ണയിതര രംഗത്തും 3.7 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.
ക്രൂഡോയില്‍ ഉത്പാദനം വര്‍ദ്ധിക്കുകയും വില ഉയരുകയും ചെയതതിന്റെ പ്രതിഫലനമാണ് സാമ്പത്തിക വളര്‍ച്ചയില്‍ കണ്ടത്. നടപ്പു സാമ്പത്തിക വര്‍ഷം 2.8 ശതമാനത്തിന്റെ ആഭ്യന്തര വളര്‍ച്ചായണ് രാജ്യാന്തര നാണയ നിധി പ്രവചിക്കുന്നത്.
മാര്‍ച്ച് മാസം സൗദിയിലെ ക്രൂഡോയില്‍ ഉത്പാദനം പ്രതിദിനം 10.3 മില്യണ്‍ ബാരലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 27 ശതമാനത്തോളം വര്‍ദ്ധനവാണ് എണ്ണ ഉത്പാദനത്തില്‍ രേഖപ്പെടുത്തിയത്.












