സെസ് കുറയ്ക്കണോ എന്നത് പരിഗണിക്കാനോ ചര്‍ച്ച ചെയ്യാനോ ഉള്ള അവസരമൊന്നും വന്നില്ല. ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെ തീവെട്ടിക്കൊള്ളയാണെന്ന വാര്‍ത്ത കള്‍ വന്നു. സെസ് കുറയ്ക്കാന്‍ ആ ലോചിച്ചിട്ടില്ലെന്നും ഇന്ധന സെസില്‍ പ്രതിപക്ഷം കാര്യങ്ങള്‍ മനസ്സിലാക്കി സര്‍ക്കാരിനോട് സഹകരിക്കണമെന്നും ധനമന്ത്രി പറഞ്ഞു
തിരുവനന്തപുരം : കേരളത്തെ സ്വാശ്രയ സാമ്പത്തികശക്തിയാക്കി മാറ്റുമെന്ന് ധനമന്ത്രി കെ എന്‍ ബാല ഗോപാല്‍. അതിനുള്ള ചാലകശക്തിയായി ചരിത്രം ഈ ബജറ്റി നെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ യും അടയാളപ്പെടുത്തും. പ്രതിസന്ധികളെ ചെറുത്തുതോല്‍പ്പിച്ച് നവകേരള സൃഷ്ടിക്കായി മുന്നോട്ടുപോ കുമെന്നും നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
സെസ് കുറയ്ക്കണോ എന്നത് പരിഗണിക്കാനോ ചര്‍ച്ച ചെയ്യാനോ ഉള്ള അവസരമൊന്നും വന്നില്ല. ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെ തീവെട്ടിക്കൊള്ളയാണെന്ന വാര്‍ത്തകള്‍ വന്നു. സെസ് കുറയ്ക്കാന്‍ ആ ലോചിച്ചിട്ടില്ലെന്നും ഇന്ധന സെസില്‍ പ്രതിപക്ഷം കാര്യങ്ങള്‍ മനസ്സിലാക്കി സര്‍ക്കാരിനോട് സഹകരിക്ക ണമെന്നും ധനമന്ത്രി പറഞ്ഞു.
കുറയ്ക്കാനാണെങ്കില്‍ അഞ്ചു രൂപ വര്‍ധിപ്പിച്ചിട്ട് രണ്ടു രൂപ കുറയ്ക്കാമല്ലോ. അപ്പോള്‍ കുറച്ചെന്നുമായി, മൂ ന്നു രൂപ മേടിക്കാനുമാകും. അത്തരത്തില്‍ ആലോചിച്ചിട്ടില്ല. യ ഥാര്‍ത്ഥത്തില്‍ ഏറ്റവും കുറവു വര്‍ധന യാണ് ലക്ഷ്യമിട്ടത്. പത്തുശതമാനമാണ് ആകെ വേണ്ടത്. കുറയ്ക്കാന്‍ വേണ്ടി ആലോചിച്ചു കൊണ്ടുള്ള കൂട്ടലല്ല നടത്തിയത്. നാ ളെ നാട്ടിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുക ലക്ഷ്യമിട്ടാണ് വര്‍ധന വരുത്തി യത്. മിനിമം ഉത്തരവാദിത്തം എന്ന നിലയിലാണ് അതു ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സെസ് കുറയ്ക്കാത്തതിന് കാരണമെന്ന് പ്രതിപക്ഷ ആരോപണത്തില്‍, എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയുടെ തലയിലേക്ക് ഇടേണ്ട കാര്യമില്ലെന്നായിരുന്നു ധനമന്ത്രിയുടെ പ്രതി കരണം. സര്‍ക്കാരിന്റെ എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി മുതല്‍ എല്ലാ മന്ത്രിമാര്‍ക്കും എല്‍ഡിഎഫിനും ഒരു സമീപനമുണ്ട്. മന്ത്രിസഭയുടെ തലവനാണ് മുഖ്യമന്ത്രി. കളക്ടീവ് റെസ്പോണ്‍സാണ് എല്ലാവര്‍ക്കുമു ള്ളത്. യഥാര്‍ത്ഥത്തില്‍ കേരളത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ച കേന്ദ്രസര്‍ക്കാരിന്റെ നില പാടിനെക്കൂടി പ്രതിപക്ഷം പറയണമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
സെസില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലേക്ക് നടന്നാണ് നിയമസഭയിലേക്ക് എത്തിയത്. നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ചോദ്യോത്തരവേളയില്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതേത്തുടര്‍ന്ന് ചോദ്യോത്ത രവേള സ്പീക്കര്‍ സസ്പെന്‍ ഡ് ചെയ്തു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞു. ഇനി 27 നാണ് നിയമസഭ വീണ്ടും സമ്മേളിക്കുക. അതിനിടെ, പ്രതിപക്ഷ സംഘടനകള്‍ സമരം ശക്തമാക്കിയ സാഹചര്യത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.











