മുതിര്‍ന്ന നേതാവ് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ. എല്‍ഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായി കോടതിയില്‍ മൊഴി കൊടുക്കുന്നതിന് പകരം ബിജെ പി ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാ ണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറിയ സംഭവത്തി ല്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ. എല്‍ഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായി കോടതിയില്‍ മൊഴി കൊടുക്കുന്നതിന് പകരം ബിജെപി ആ ര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്‌ളാദ പ്രകടനത്തിനിടെയാണ് കാഞ്ഞങ്ങാട് മാവുങ്കാലില്‍ വച്ച് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ഈ കൈയ്യുമായാണ് ചന്ദ്രശേഖരന്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ചന്ദ്രശേഖരനൊപ്പം ആക്രമിക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.കെ രവി അടക്കമുള്ള സാക്ഷികളാണ് കേസിന്റെ വിചാരണയ്ക്കിടെ മൊഴി മാറ്റിയത്.