ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാട് തിരുത്തേണ്ട തില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ ത്തിക്കുന്ന അവിഭാജ്യ സംഘടനയാണ് ഐഎന്‍ടിയുസി. അവിഭാജ്യസംഘടനയും പോഷകസംഘടനയും രണ്ടാണെന്നും സതീശന്‍ വ്യക്തമാക്കി.
കോട്ടയം : ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാട് തിരുത്തേണ്ടതി ല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു അവി ഭാജ്യ സംഘടനയാണ് ഐഎന്‍ടിയുസി. അവിഭാജ്യസംഘടനയും പോഷകസംഘടനയും രണ്ടാണെ ന്നും സതീശന്‍ വ്യക്തമാക്കി.കോട്ടയത്ത് യുഡിഎഫ് സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ ജനസദസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.
ചങ്ങനാശേരിയില്‍ നടന്ന ഐഎന്‍ടിയുസി പ്രതിഷേധത്തിനു പിന്നില്‍ കുത്തിത്തിരിപ്പുകാരാണെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസിയെ തളളിപ്പറഞ്ഞിട്ടില്ല. കുത്തിത്തിരിപ്പ് സംഘങ്ങളാണ് പ്രചാരണ ങ്ങള്‍ക്ക് പിന്നില്‍. ചങ്ങനാശേരിയിലെ പ്രകടനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും സതീശന്‍ പറ ഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി സംസാരിച്ചി രുന്നതായും സതീശന്‍ പറഞ്ഞു.
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന സതീശന്റെ പരാമര്‍ശത്തിനെതിരെ ച ങ്ങനാശേരിയില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നൂറുകണക്കിനു പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്.