ഉണങ്ങിയ ചക്കപൗഡര്‍, ചക്കപുട്ടുപൊടി, ചക്കദോശ പൗഡര്‍, ചക്ക ചപ്പാത്തി പൊടി എന്നിവ യാ ണ് തൃശൂരില്‍ നിന്ന് കയറ്റുമതി ചെയ്ത ഉത്പന്നങ്ങള്‍. ഒരു വര്‍ഷത്തിലധികം ഷെല്‍ഫ് ആയുസ്സു ള്ള ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് ഇരു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തത്
കൊച്ചി : അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോ റിറ്റി(APE-D-A)തൃശൂരില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്കുള്ള ച ക്കയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ആദ്യ കയറ്റുമതി ഫ്ളാഗ് ഓഫ് ചെയ്തു. ന്യൂസിലാന്റിലേക്കുള്ള ആദ്യ കയറ്റുമതിക്കൊപ്പം യുഎസ്എയിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്.
ഉണങ്ങിയ ചക്കപൗഡര്‍, ചക്കപുട്ടുപൊടി, ചക്കദോശ പൗഡര്‍, ചക്ക ചപ്പാത്തി പൊടി എന്നിവയാണ് തൃശൂ രില്‍ നിന്ന് കയറ്റുമതി ചെയ്ത ഉത്പന്നങ്ങള്‍. ഒരു വര്‍ഷത്തിലധി കം ഷെല്‍ഫ് ആയുസ്സുള്ള ചക്കയുടെ മൂ ല്യവര്‍ധിത ഉത്പന്നങ്ങളാണ് ഇരു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തത്.
എപിഇഡിഎ ഡയറക്ടര്‍ ഡോ.തരുണ്‍ ബജാജ്, കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ ക യറ്റുമതിക്കാരും (ഗ്ലോബല്‍ നാച്ചുറല്‍ ഫുഡ് പ്രോസസ്സിങ്) കമ്പനി, ചാലക്കുടി, തൃശൂര്‍) ഇറക്കുമതിക്കാ രും, APEDAയിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.













