ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായി പാര്‍ട്ടി താല്‍പ്പര്യത്തിന് മുന്‍തൂക്കം ലഭിച്ചെന്നും ഗുണപര മായ സമൂല മാറ്റത്തിന് ഇത് തുടക്കമാകട്ടെയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ആശംസിച്ചു
ആലപ്പുഴ : പ്രതിപക്ഷനേതാവായി വി.ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാന ത്തെ അഭിനന്ദിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീ തമായി പാര്‍ട്ടി താല്‍പ്പര്യത്തിന് മുന്‍തൂക്കം ലഭിച്ചെന്നും ഗുണപരമായ സമൂല മാറ്റത്തിന് ഇത് തുട ക്കമാകട്ടെയെന്നും സുധീരന്‍ ആശംസിച്ചു.
പതിനഞ്ചാം കേരള നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി.ഡി സതീശനായിരിക്കും ഇനി പ്രതിപക്ഷത്തെ നയിക്കുക. ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാ ര്യം സംസ്ഥാനഘടകത്തെ അറിയിച്ചത്.സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി ഡി സതീശനെ നിയമിച്ചതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡ്.
ഭരണത്തുടര്‍ച്ചയുമായി രാഷ്ട്രീയ വിജയത്തിന്റെ അത്യുന്നതിയില്‍ നില്‍ക്കുന്ന പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാര്‍ട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കലും പുതിയ പ്രതിപക്ഷ നേതാവിന് മുന്നിലെ വെല്ലുവിളിയാണ്.