കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കാ ന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു
തൃശൂര്‍:കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തില്‍ മണ്ഡല മകര വിളക്ക് കാലത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കാന്‍ ഗുരുവായൂര്‍ ദേ വസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. തീര്‍ത്ഥാടകരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ് നടപ ടി. പ്രതിദിനം പതിനായിരം ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കാനാണ് തീരുമാനം. നില വില്‍ അയ്യായിരം പേര്‍ക്ക് മാത്രമായിരുന്നു ദര്‍ശനത്തിനുള്ള അനുമതി.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അവസരം. ഇതിനായി www.guruvayu rdevaswom.nic എന്ന ദേവസ്വം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യ ണം.ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന ത്തിന് പ്രത്യേക ക്രമീകരണം തുടരും. ദര്‍ശനത്തിന് ഇവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് നടത്തേണ്ടതില്ല.
കൂടാതെ ഗുരുവായൂര്‍ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി ദശമി (ഡിസംബര്‍ 13),ഏകാദശി(ഡിസംബര്‍ 14),ദ്വാദശി ഡ്രിസംമ്പര്‍ 15) ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിനെ ത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും.വെര്‍ച്വല്‍ ക്യൂ ദര്‍ശനം ബുക്ക് ചെയ്ത പതിനായിരം പേര്‍ക്കാവും ഈ ദിവസങ്ങളില്‍ ആദ്യം ദര്‍ശനം.മറ്റുള്ളവര്‍ക്ക് തിരക്ക് കുറയുന്ന മുറയ്ക്ക് ദര്‍ശനത്തിന് അവസരം നല്‍കും.
മണ്ഡല മകരവിളക്ക് കാലത്ത് ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാനും ദേവ സ്വം ഭരണസമിതി യോഗത്തില്‍ തീരുമാനമായി.വഴിപാട് പായസം നല്‍കുന്നതിന് പ്ലാസ്റ്റിക് ഇതര കണ്ടെ യ്‌നര്‍ വാങ്ങും. ഇതിനായി ക്വട്ടേഷന്‍ നന്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടു ണ്ട്.