കന്യാകുമാരിയിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ തിരുവനന്തപുരം വലിയതുറ സ്വദേശികള്‍ കസ്റ്റഡിയില്‍. വലി യതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയിലുള്ളത്
തിരുവനന്തപുരം : കന്യാകുമാരിയിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങ ളാക്കി ഉപേക്ഷിച്ച കേസില്‍ തിരുവനന്തപുരം വലിയതുറ സ്വദേശികള്‍ കസ്റ്റഡിയില്‍. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ആഗസ്റ്റ് 14ന് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയില്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ ക ണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിവാ യത്. മനു രമേഷിന്റെ സംഘവും കൊല്ലപ്പെട്ട ഗുണ്ടാ നേതാവിന്റെ സംഘവും തമ്മില്‍ പക നിലനി ന്നിരുന്നു. തിരുവനന്തപുരത്തേക്ക് ഇയാളെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മനു രമേഷ് കൊലപാതകം നടത്തുകയും പലതായി മുറിച്ച മൃതദേഹങ്ങള്‍ ഷെഹിന്‍ ഷാ പല സ്ഥല ത്തായി കൊണ്ടു പോയി ഇടുകയും ചെയ്തതായാണ് പൊലീസ് നിഗമനം.
ഡിഎന്‍എ പരിശോധനയ്ക്കു ശേഷമേ കൊല്ലപ്പെട്ടയാളുടെ പേരു വെളിപ്പെടുത്തൂ. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ കാണാതായ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പരിശോധന യില്‍നിന്നാണു കൊല്ലപ്പെട്ടത് ഗുണ്ടാനേതാവ് ആയിരിക്കുമെന്ന നിഗമനത്തില്‍ എത്തിയത്. ഓഗസ്റ്റ് 12 മുതല്‍ കന്യാകുമാരിയെ ഈ ഗുണ്ടാ നേതാവ് മിസ്സിങ് ആണെന്ന് കണ്ടെത്തി. ഇതോടെ ഇയാളു മായി ബന്ധമുള്ള തിരുവനന്തപുരം സ്വദേശികളെ കുറിച്ച് അന്വേഷിച്ചു. ഇതോടെയാണ് വലിയതുറ സ്വദേശിയായ മനു രമേഷിലേക്ക് അന്വേഷണം എത്തിയത്. മനു കന്യാകുമാരിയിലും നിരവധി കേ സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.