ബിസിനസില്‍ വളര്‍ച്ചയുടെ പുതിയ പ്രഭാ തം പൊട്ടിവിരിയുന്ന മേഖലകളെയാണ് `സണ്‍ റൈസ് സെക്‌ടര്‍’ എന്ന് വിശേഷിപ്പിക്കുന്നത്. പാചക വാതക വിതരണം നിലവില്‍ അത്തരമൊരു മേഖലയാണ്. ഈ രംഗത്തെ പ്രമുഖ കമ്പനിയാണ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്.
ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക ആ വശ്യങ്ങള്‍ക്കു കമ്പനി വാതകം വിതരണം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നഗര പാചക വാതക വിതരണ കമ്പനിയായ ഗുജറാത്ത് ഗ്യാസ് ലിമിറ്റഡിന് ഗുജറാത്തിലെ 23 നഗരങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര & നാഗര്‍ ഹാവേലിയിലും താനെയിലും സാ ന്നിധ്യമുണ്ട്. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 17 നഗരങ്ങളില്‍ വാതക വിതരണം നടത്തുന്നതിനുള്ള കരാര്‍ കൂടി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ ഒരു `പാന്‍-ഇന്ത്യ’ കമ്പനിയായി ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ് വളര്‍ന്നു.
കമ്പനിക്ക് 23,200 കിലോമീറ്റര്‍ ഗ്യാസ് പൈപ്‌ലൈന്‍ ശൃംഖലയാണുള്ളത്. 344 സിഎന്‍ജി സ്റ്റേഷനുകളുമുണ്ട്. 13.55 ലക്ഷം ഭവനങ്ങളിലാണ് കമ്പനി വാതകം എത്തിക്കു ന്നത്. വ്യവസായ മേഖലയിലെ 3540 സ്ഥാപനങ്ങള്‍ക്കും കമ്പനി സിഎന്‍ജി വിതരണം ചെയ്യുന്നു.
ഗുജറാത്ത് ഗ്യാസ് ലിമിറ്റഡിന്റെ ദൈനം ദിന വാതക വിതരണത്തില്‍ 39 ശതമാനം വളര്‍ച്ചയാണ് മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായത്. സെറാമിക് ടൈല്‍ ഉല്‍പ്പാദകരുടെ വാതക ഉപഭോഗം വര്‍ധിച്ചത് ഈ വളര്‍ച്ചക്ക് പ്രധാന കാരണമാണ്. കല്‍ ക്കരി ഉപയോഗിക്കുന്ന പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ സെറാമിക് ഉല്‍പ്പാദന കേന്ദ്രമായ മോര്‍ബി എല്‍എന്‍ജി ഉപയോഗത്തിലേക്ക് കടന്നു.
പരമ്പരാഗതമായ എല്‍പിജി സിലിണ്ടറുകള്‍ക്ക് പകരം എല്‍എന്‍ജി കണക്ഷന്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് രാജ്യത്തെ പാച ക വാതക ഉപഭോഗം മാറികൊണ്ടിരിക്കുകയാണ്. ഇത് പാചക വാതക വിതരണ മേ ഖലയിലെ കമ്പനികളുടെ വളര്‍ച്ചാ സാധ്യ ത ശക്തമാക്കിയിരിക്കുകയാണ്.
ഓഹരി സൂചികയില്‍ നിന്നും വേറിട്ടു നി ല്‍ക്കുന്ന പ്രകടനമാണ് കഴിഞ്ഞ വര്‍ഷങ്ങളി ല്‍ ഈ ഓഹരി കാഴ്‌ച വെച്ചത്. ഇടത്തരം കമ്പനികളില്‍ വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്ന ഓഹരികളിലൊന്നാണ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്. നിക്ഷേപകര്‍ക്ക് ദീര്‍ഘകാല ലക്ഷ്യത്തോടെ വാങ്ങാവുന്ന ഓഹരിയാണ് ഇത്. വാതക വിതരണ മേഖലയിലെ ഗുജറാത്ത് ഗ്യാസ് ലിമിറ്റഡിന്റെ വളര്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി വിലയിരുത്തുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ഓഹരി നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്. മാര്‍ച്ചില്‍ ഓഹരി വിപണി ഇടിഞ്ഞപ്പോള്‍ 201 രൂപ വരെ ഇടിഞ്ഞ ഓഹരി ഇപ്പോള്‍ 300 രൂപക്ക് അടുത്തായാണ് വ്യാപാരം ചെയ്യുന്നത്. തിരുത്തലുകളില്‍ വാങ്ങുന്ന രീതി പിന്തുടരുന്നതാകും ഉചിതം.