ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമി ക്കുമ്പോള്‍ ലീഡില്‍ സെഞ്ച്വറി പിന്നിട്ട് ബിജെപി. 182 അംഗ നിയ മസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി ജെ പി മുന്നേറുക യാണ്
ഗാന്ധിനഗര്‍ : ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കു മ്പോള്‍ ലീഡില്‍ സെഞ്ച്വറി പിന്നിട്ട് ബിജെപി. 182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി മുന്നേറുകയാണ്. നിലവില്‍ 128 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 49 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് മൂന്നു സീറ്റുകളില്‍ മാത്രമാണ് ലീഡ്.
അതേസമയം ഹിമാചല്‍ പ്രദേശില്‍ ആദ്യ ലീഡ് നില അനുസരിച്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്ന ത്. ബിജെപി 33 സീറ്റിലും കോണ്‍ഗ്രസ് 33 സീറ്റിലും ലീഡ് ചെയ്യു ന്നു. എഎപി ഒരിടത്തും ലീഡ് നേടിയിട്ടി ല്ല.
ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഗുജറാത്തില്‍ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണലിന് ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മൂന്നു പതിറ്റാ ണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപി വീണ്ടും അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്.
ഹിമാചല്‍ പ്രദേശില്‍ ആകെയുള്ള 68 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 412 സ്ഥാനാര്‍ത്ഥി കളാണ് ജനവിധി തേടിയത്. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണെന്നാണ് ഹിമാചലിലെ എ ക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്.