ഗാന്ധി നഗറില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനമായത്. മുന്‍മുഖ്യ മന്ത്രി വിജയ് രൂപാണിയാണ് ഭൂപേന്ദ്രയുടെ പേര് നിര്‍ദ്ദേശിച്ചത്. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറാണ് പുതിയ മുഖ്യ മന്ത്രിയെ പ്രഖ്യാപിച്ചത്
അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഗാന്ധി നഗറി ല്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനമായത്. മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി യാണ് ഭൂപേന്ദ്രയുടെ പേര് നിര്‍ദ്ദേശിച്ചത്. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറാണ് പുതിയ മുഖ്യ മന്ത്രി യെ പ്രഖ്യാപിച്ചത്.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര. നാളെ തന്നെ മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.
ഗഡ്ലോദിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഭൂപേന്ദ്ര പട്ടേല്‍. 1.1 ലക്ഷം വോട്ടുകള്‍ ക്കാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്നു.
ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. നിയമ സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയി രിക്കേ അപ്രതീക്ഷിതമായിരുന്നു രാജി.