അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ മുഹ മ്മദ് ആരിഫ്ഖാന്‍. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റിയ സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീ കാരം നല്‍കിയത്
തിരുവനന്തപുരം : അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ മു ഹ മ്മദ് ആരിഫ്ഖാന്‍. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റിയ സര്‍ക്കാര്‍ നടപടി ക്ക് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നല്‍കിയത്. ഇതോടെ നാളെ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരമായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി സംസാരിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാ പന പ്രസംഗത്തിന് അംഗീകാരം നല്‍കിയത്. ജ്യോതിലാലിന് പകരം പൊതുഭരണവകുപ്പിന്റെ ചുമതല ശാരദ മുരളീധരന് നല്‍കി ഉത്തരവിറക്കി.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് നയ പ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നില പാട് അറിയിച്ചത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
മാദ്ധ്യമ പ്രവര്‍ത്തകന്‍ ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ വിയോ ജിപ്പ് രേഖപ്പെടുത്തി പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍ കത്തയച്ചിരുന്നു. ഗവര്‍ണര്‍ ഇതിനെതിരെ ശ ക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പേഴ്സണല്‍ സ്റ്റാഫില്‍ ആരെ നിയമിക്കണമെന്ന് തീരുമാനി ക്കാനു ളള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തിനായി സ്പീക്കര്‍ എംബി രാജേഷ് നേരിട്ടെത്തി ഗവര്‍ണ റെ ക്ഷണിച്ചത്. എന്നാല്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിടില്ലെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍. ഇതിനൊടു വിലാണ് പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്.

സമീപകാലത്ത് സര്‍ക്കാരുമായി പല കാര്യങ്ങളിലും ഗവര്‍ണര്‍ പ രസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ട് എത്തിയതിന് പിന്നാലെ മഞ്ഞു രുകയും ചെയ്തിരുന്നു. സര്‍വകലാശാലകളിലെ അനധികൃത നി യമനത്തിലും ഗവണര്‍ പരസ്യ മായി പ്രതികരിക്കുകയും ചെയ്ത തോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പരസ്യമായി പോ രിന് തുടക്കമായത്.