സംസ്ഥാനത്ത് പോര് മുറുകന്നതിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാ ക്കാന്‍ സര്‍ക്കാര്‍ ആലോചന. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിച്ച് ജനുവരിയിലും തുടരാനാണ് തീരുമാനം
തിരുവനന്തപുരം : പുതിയ വര്‍ഷത്തിലെ ആദ്യ നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ ഗവര്‍ണ റുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചന. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിച്ച് ജനുവരിയിലും തുടരാനാണ് തീരുമാനം. അനിശ്ചിതകാലത്തേക്ക് പിരിയാ തെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും.
ഡിസംബര്‍ 15ന് സഭ താല്‍ക്കാലികമായി പിരിയും. ക്രിസ്മസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയി ലേക്ക് നീട്ടാനാണ് സര്‍ക്കാര്‍ നീക്കം. 1990ല്‍ നായനാര്‍ സര്‍ക്കാര്‍ ഇ തേ തന്ത്രം ഉപയോഗിച്ചിരുന്നു. ഗ വര്‍ണര്‍ രാം ദുലാരി സിന്‍ഹയെ ഒഴിവാക്കാനാണ് അന്ന് ഈ തന്ത്രം പ്രയോഗിച്ചത്. 1989 ഡിസംബര്‍ 17ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു. ഇത് മാതൃകയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്ന ത്. ഇതിന്റെ നിയമവശം പരിശോധിക്കാനും യോഗം തീരുമാനിച്ചു.സാധാരണ ബജറ്റിന് മുന്നോടിയാ യാണ് നയപ്രഖ്യാപന പ്രസംഗം നടത്താറ്. നിയമസഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടിയാല്‍ സാ മ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ബജറ്റ് അവതരിപ്പിച്ച് പാസ്സാക്കാനും സാധി ക്കും.











