യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലാദ്യമായി 80.0125 എന്ന നിലയിലെത്തി. യുഎഇ ദിര്‍ഹം, ഖത്തര്‍, സൗദി, ഒമാന്‍ റിയാലുകള്‍ കുവൈത്ത്, ബഹ്‌റൈന്‍ ദിനാറുകള്‍ക്കെതിരേയും രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു.
അബുദാബി : ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കില്‍ ഇടിവു തുടരുന്നതിന്നിടെ ഫോറിന്‍ എക്‌സേഞ്ച് ശാഖകളില്‍ തിരക്ക് അനുഭവപ്പെട്ടു. ഒരു യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ചൊവ്വാഴ്ച രാവിലെ 80.0125 എന്ന നിലയിലെത്തിയിരുന്നു. യുഎസ് ഡോളറുമായി ബന്ധപ്പെട്ട് വിനിമയം നടത്തുന്നതിനാലാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യവും ഡോളറിനൊപ്പം ഉയര്‍ന്നത്.
ഒരു യുഎഇ ദിര്‍ഹത്തിന് 21.66 രൂപയാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്.
മിക്ക എക്‌സേഞ്ചുകളിലും 79.97 ലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. നേരത്ത, എണ്‍പതിലെത്തിയ ശേഷമാണ് 79.97 ല്‍ എത്തിയത്.
രൂപയുടെ നിരക്കില്‍ ഇടിവു വന്നതോടെ രാവിലെ തന്നെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക് അനുഭവപ്പെട്ടതായി എക്‌സേഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുഎസ് ഡോളറുമായുള്ള രൂപയുടെ നിരക്ക് അഞ്ചു വര്‍ഷം മുമ്പ് 74 ആയിരുന്നത് ഇ്‌പ്പോള്‍ എണ്‍പതിനു മുകളിലെത്തിയത്.
മറ്റു കറന്‍സികളും ഡോളറിനെതിരെ ഇടിവിലാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് മൂലധന നിക്ഷേപം ആകര്‍ഷിക്കുന്ന നയം തുടരുന്നതാണ് ഡോളറിന്റെ മൂല്യം ഉയരുന്നതിന് കാരണം.
ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം പിന്‍വലിച്ച് യുഎസ് സെക്യുരുറ്റികളിലേക്ക് മാറ്റിയതിനെ തുടര്‍ന്നും രൂപയ്ക്ക് ഇടിവിന് കാരണമായിട്ടുണ്ട്.
യുഎസ് സെക്യുരിറ്റികളിലേക്ക് നിക്ഷേപം മാറിയതോടെയാണ് രൂപയ്ക്ക് ഇടിവ് വന്നത്. ഈ വര്‍ഷം ഇതുവരെ 300 കോടി യുഎസ് ഡോളറിനടുത്താണ് ഫണ്ടുകള്‍ ഒഴുകിയത്.
ഇതിനൊപ്പം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും രൂപയ്ക്ക് ക്ഷീണമുണ്ടാക്കി.
സ്വര്‍ണ ഇറക്കുമതിക്ക് ചുങ്കം ചുമത്തിയും മറ്റും രൂപയുടെ ഇടിവ് തടയുന്നതിന് ശ്രമം നടത്തിയാണ് ഇന്ത്യ ഇതിന് മറുമരുന്ന് കണ്ടെത്തിയത്.
ഇനിയും രൂപയുടെ വിനിമയ മൂല്യം ഇടിയുമെന്നു തന്നെയാണ് ഈ രംഗത്തുള്ളവര്‍ കരുതുന്നത്. ഇതിനൊപ്പം വ്യാപാരക്കമ്മിയും ഉയരും. രൂപയുടെ ഇടിവ് തടയാനുള്ള പരിശ്രമത്തിലാണ് നയരൂപികരണ അഥോറിറ്റികള്‍,