English हिंदी

Blog

COVID-19-India

Web Desk

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,586 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 336 മരണങ്ങളും ഈ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

Also read:  അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി; ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയത് തെറ്റെന്ന് തരൂര്‍

ഇതോടെ ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 3,80,532 ആയി ഉയര്‍ന്നു. 12,573 മരണങ്ങളാണ് ഇതുവരെ രാജ്യത്തി റിപ്പോര്‍ട്ട് ചെയ്തത്. 2,04,711 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ളത് 1,63,248 പേര്‍. മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കൊവിഡ് മുക്തി നേടുന്ന രോഗികളുടെ എണ്ണം അൻപത് ശതമാനത്തിന് മുകളിലാണ്.