എണ്ണ പ്രകൃതി വാതക മേഖലയിലും നിര്‍മാണ രംഗത്തും പതിനായിരങ്ങള്‍ക്ക് തൊഴിലവസരം ഒരുങ്ങുന്നു, കേരളം ഇതിന് തയ്യാറെടുക്കണമെന്നും ആഹ്വാനം
തിരുവനന്തപുരം : പ്രവാസികള്‍ക്ക് വന്‍ തോതില്‍ തൊഴിലവസരത്തിന് സാദ്ധ്യത ഉരുത്തിയിരുന്നതായും കേരളം വിദഗ്ദ്ധ തൊഴിലാളികളെ ഗള്‍ഫിലേക്ക് അയയ്ക്കാന്‍ തയ്യാറെടുക്കണമെന്നും പ്രവാസി വ്യവസായ പ്രമുഖനും ആര്‍പിജി ഗ്രൂപ്പ് മേധാവിയുമായ രവി പിള്ള.
തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയെ അഭിസംബോധന ചെയ്യവേയാണ് ഗള്‍ഫില്‍ വരും കാലങ്ങളില്‍ ഉണ്ടാകുന്ന വിദഗ്ദ്ധ അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികളുടെ അവസരങ്ങളെ കുറിച്ച് പറഞ്ഞത്.
ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ പെട്രോളിയം, പ്രകൃതി വാതക മേഖലകളില്‍ പുതിയ റിഫൈനറികളും പ്ലാന്റുകളും നിര്‍മിക്കുക്കുകയാണെന്നും ഇവിടങ്ങളില്‍ സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ് തൊഴിലാളികളുടെ ആവശ്യകത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി കേരളം തൊഴില്‍ പരിശീലനം ആരംഭിക്കണമെന്നും വിദഗ്ദ്ധ തൊഴിലാളികളെ ഗള്‍ഫിലേക്ക് അയയ്ക്കാന്‍ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കമ്പനിക്ക് തന്നെ അറുപതിനായിരത്തോളം നിര്‍മാണ തൊഴിലാളികളെ ആവശ്യമുണ്ടെന്നും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാകും താന്‍ ഇതിനായി റിക്രൂട്ട് ചെയ്യുന്നതെന്നും രവി പിള്ള പറഞ്ഞു.
റഷ്യ-യുക്രയിന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും . യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണ, പ്രകൃതി വാതക ഉല്‍പാദനം, സംസ്‌കരണം എന്നീ പദ്ധതികളില്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
റിഫൈനറികള്‍, പ്രകൃതി വാതക പ്ലാന്റ്, പെട്രോ കെമിക്കല്‍ പ്ലാന്റ് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സൗദി, ഖത്തര്‍, യുഎഇ, തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്.
ഫിറ്റര്‍, വെല്‍ഡര്‍ തുടങ്ങി എഞ്ചിനീയര്‍മാര്‍ വരെയുള്ള വിദഗ്ദ്ധ സെമി വിദഗ്ദ്ധ മാന്‍പവര്‍ ആവശ്യമുണ്ട്.
ഈ അവസരം പരമാവാധി ഉപയോഗപ്പെടുത്താന്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ശ്രമിക്കണം, ഇതിനായി നൈപുണ്യ വിക്‌സനം നല്‍കി സര്‍ക്കാര്‍ യുവാക്കളെ സജ്ജമാക്കണമെന്ന് രവി പിള്ള നിര്‍ദ്ദേശിച്ചു.