വേനല്‍ക്കാലത്തെ ബലിപ്പെരുന്നാളില്‍ ചൂടിനെ അവഗണിച്ചും പതിനായിരങ്ങള്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്തു
ദോഹ : ബലിപ്പെരുന്നാള് ദിനം ഖത്തറിലെ വിവിധ പള്ളികളില്‍ നമസ്‌കാര ചടങ്ങുകള്‍ നടന്നു. വിശ്വാസികള്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് മുമ്പേ പള്ളികളില്‍ എത്തി.
പുലര്‍ച്ചെ 5.05 നാണ് നമസ്‌കാരം നടന്നത്. 588 പള്ളികളിലും ഈദ്ഗാഹുകളിലും നമസ്‌കാരം നടന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്തത്.
പരസ്പരം ആശ്ലേഷിക്കുന്നതും ഹസ്തദാനം ചെയ്യുന്നതിനും വിലക്കുണ്ടായിരുന്നു.
ഈദ് ആശംസകള്‍ അര്‍പ്പിച്ച് വിശ്വാസികള്‍ എത്തിയപ്പോള്‍ രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം ബലിപ്പെരുന്നാള്‍ ഈദ്ഗാഹുകളില്‍ ആഘോഷിക്കുന്നതിന്റെ സന്തോഷം ഏവരിലും പ്രകടമായിരുന്നു.
ഞായറാഴ്ചയാണ് നാട്ടില്‍ ബലിപ്പെരുന്നാള്‍. പക്ഷേ, ഇന്നു തന്നെ പലരും നാട്ടില്‍ വിളിച്ച് വലിയ പെരുന്നാള്‍ ആശംസകള്‍ മുന്‍കൂറായി നല്‍കി.











