പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാനാണ് എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഓപണ്‍ ഹൗസ് നടക്കും.
ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലാണ് ഓപണ്‍ ഹൗസ് നടക്കുക. ഓപണ്‍ ഹൗസില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ പങ്കെടുക്കും.
ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതല്‍ അഞ്ചു വരെയാണ് ഓപണ്‍ ഹൗസ്. അഞ്ചു മുതല്‍ ഏഴു വരെ ഓണ്‍ലൈനായും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.
വിശദ വിവരങ്ങള്‍ക്ക് 55097295 എന്ന ടെലിഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.