കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്മാനന്ദ ട്രസ്റ്റിന്റെ പത്തൊന്‍പതാം വാര്‍ഷിക ത്തോടനുബന്ധിച്ചാണ് തിരുവനന്തപുരത്ത് പ്രാദേശിക കേന്ദ്രം ആരംഭിച്ചി രിക്കുന്നത്
തിരുവനന്തപുരം: അവശതയനുഭവിക്കുന്നവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിടുന്ന ബ്ര ഹ്മാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോഴി ക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്മാനന്ദ ട്രസ്റ്റിന്റെ പത്തൊന്‍പതാം വാര്‍ഷികത്തോട നുബന്ധിച്ചാണ് തിരുവനന്തപുരത്ത് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പ്രദേശി ക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തില്‍ അവശതയനുഭവിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കി ബൃഹത്തും നൂതനവുമായ നിരവധി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ബ്രഹമാനന്ദ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയ മാണെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെയും ചികിത്സ ധനസഹായത്തിന്റെയും വിതരണോദ്ഘാടനം വി. കെ. പ്രശാന്ത് എം.എല്‍. എ നിര്‍വഹിച്ചു. ട്രസ്റ്റിന്റെ പത്തൊന്‍പാതാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വിവിധ കര്‍മ്മ പദ്ധിതികളുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും നിര്‍വഹിച്ചു.
ബ്രഹ്മാനന്ദ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രഭാവതി മാതാജി, ട്രസ്റ്റ് ചെയര്‍പ്പെഴ്‌സണ്‍ പി.എം തങ്കമണി എ ന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ട്രസ്റ്റിന്റെ പുതിയ പ്രോജക്ടൂകളുടെ ചുമതല പാലമൂട്ടില്‍ ബില്‍ ഡേ ഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ വിനുകുമാര്‍ പി.വിക്കു നല്‍കി. കായംകുളം എന്‍ ആര്‍ പി എം എം ഹയ ര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരായ ഉല്‍ക്കകുമാരി,ജയശ്രീ എസ്. എല്‍ എന്നിവര്‍ ചേര്‍ന്ന് മു ഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേ ക്കുള്ള തുക വി.കെ. പ്രശാന്ത് എംഎല്‍എയ്ക്ക് കൈമാറി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മണക്കാട് സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഡോ.റീന, അ മൃത ആയൂര്‍വേദ കോളേജ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബാലചന്ദ്രന്‍.കെ, ലൈറ്റ് മോട്ടോര്‍ വര്‍ ക്കേഴ്‌സ് ഫെഡറേഷന്‍ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബി.സി.പിള്ള, ബിജു പാരിപ്പള്ളി, മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ.മനു, സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.എ.ഗിരീഷ് കുമാര്‍,ഡയറക്ട ര്‍മാരായ സൈഫുദ്ദീന്‍,ശിവരാമന്‍ പിള്ള, നാസറുദ്ദീന്‍, അന്‍സാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധി ച്ചു. ലക്ഷ്മി സാജു സ്വാഗതവും ജെയിംസ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.