ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തയ്യാറാക്കി നല്‍കിയ എസ്റ്റിമേറ്റിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍, ഡ്രൈവര്‍മാര്‍, ഗണ്‍മാന്‍മാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരുടെ വിശ്രമ മുറികള്‍ നവീകരിക്കു ന്നതിനാണ് 98 ലക്ഷത്തിന്റെ നിര്‍മ്മാണ അനുമതി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 98 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈ റ്റി തയ്യാറാക്കി നല്‍കിയ എസ്റ്റിമേറ്റിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.ക്ലിഫ് ഹൗസി ലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍, ഡ്രൈവര്‍മാര്‍, ഗണ്‍മാന്‍മാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരുടെ വിശ്രമ മുറികള്‍ നവീകരിക്കുന്നതിനാണ് 98 ലക്ഷത്തിന്റെ നിര്‍മ്മാണ അനുമതി നല്‍കി ഉത്തരവിറങ്ങി യിരിക്കുന്നത്.
ടെന്‍ഡറില്ലാതെ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൈമാറാന്‍ പൊതുമരാമത്ത് വകുപ്പ് തീരു മാനമെടുത്തിട്ടുണ്ട്.പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാര്‍ അവരുടെ ഔദ്യോഗിക വസതികളിലും ഓഫീസുകളിലും അറ്റകുറ്റപ്പണിയും മാറ്റങ്ങളും നിര്‍ദേശിക്കാറുണ്ട്. ഇതനു സരിച്ച് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ നല്‍കും. അടിയന്തരമായി ചെയ്യേണ്ട ജോലികള്‍ ആയതിനാല്‍ ടെന്‍ഡര്‍ വിളിക്കാതെ അക്രഡിറ്റഡ് കരാറുകാര്‍ക്ക് നിര്‍മാണച്ചുമതല കൈമാറുകയാണ് പതിവ്.
ഒന്നാം പിണറായി സര്‍ക്കാര്‍ മന്ത്രി മന്ദിരങ്ങള്‍ നവീകരിക്കാന്‍ ആകെ ചെലവാക്കിയ തുക 90 ലക്ഷ മെന്നായിരുന്നു 2018ല്‍ വിവരാവകാശ നിയമ പ്രകാരം പുറത്തുവിട്ട കണക്ക്.