രാജസ്ഥാനിലെ ജയ്പൂരില്‍ ജുന്‍ ജുനു ജില്ലയിലാണ് 31കാരനായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടി യിലായത്. ക്ലാസ്സ് ഉണ്ടെന്ന വ്യാജേന കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തുകയും ബലാ ത്സംഗം ചെയ്യുകയുമായിരുന്നു
ജയ്പുര്‍:ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസില്‍ അ ധ്യാപകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്പൂരില്‍ ജുന്‍ ജുനു ജി ല്ലയിലാണ് 31കാരനായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടിയിലായത്.ക്ലാസ്സ് ഉണ്ടെന്ന വ്യാജേന കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തുകയും ബ ലാത്സംഗം ചെയ്യുകയുമായിരുന്നു. ആരോടും പറയരുതെന്ന് അധ്യാപകന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി യിരുന്നു. ഈ മാസം അഞ്ചിനാണ് സംഭവം. ഒന്‍പതു ദിവസം കുട്ടി വിവരം മറച്ചുവച്ചു.
കുട്ടി വിവരം കുടുംബക്കാരെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയുടെ കുടും ബം ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് കഴിഞ്ഞ ദിവസമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
കുട്ടിക്ക് ഇയാള്‍ കുറെക്കാലമായി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ബലാ ത്സംഗത്തിനു ശേഷം ഫോണില്‍ നിന്ന് ഇയാള്‍ സന്ദേശങ്ങളെല്ലാം മായ്ചുകളഞ്ഞതായും അന്വേഷണ ത്തില്‍ കണ്ടെത്തി.പീഡനവിവരം സ്‌കൂളിലെ മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു എന്നും എന്നാല്‍ സം ഭവം പുറത്ത് പറയരുതെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തി എന്നും പെണ്‍കുട്ടി പറഞ്ഞു. മുമ്പും അ ധ്യാപകന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. സംഭവത്തില്‍ അധ്യാ പകനെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.