കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിച്ച കേസില്‍ പൊലീസിനെതിരെ മറ്റൊരു കേസുകൂടി എടുക്കാമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി
കൊച്ചി :സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐ ആര്‍ അസംബന്ധമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. കേസ് നിയമപര മായി നിലനില്‍ക്കില്ലെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിച്ച കേസില്‍ പൊലീസിനെതിരെ മറ്റൊരു കേസുകൂടി എടുക്കാമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി. കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.
സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വപ്‌ന സുരേഷ് ഒരു ഘട്ടത്തിലുംപറഞ്ഞിട്ടില്ല. സ്വപ്നയുടെ മൊഴിയില്‍ പറഞ്ഞ കാര്യങ്ങളും ക്രൈം ബ്രാഞ്ച് എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങളും പരസ്പര വിരുദ്ധ മാണ്. സന്ദീപ് നായര്‍ ഉന്നയിച്ച ആരോപണം കോടതി പരിശോധിക്കുകയാണ്. ഇതിനി ടയില്‍ പൊ ലീസ് കേസ് എടുക്കുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണന്നും കേസ് അനുവദിച്ചാല്‍ നിയമവ്യവസ്ഥ തകരുമെന്നും വാദം.
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കള്ളപ്പണകേസില്‍ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പിറകെയാണ് ഇഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തതെന്നാണ് ഇഡി വിശദീകരണം. കേസ് ഡയറി കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ഇഡി കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന് വിശദാംശങ്ങളും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാ ണ് ഇഡിയുടെ അപേക്ഷ.












