ഭര്‍തൃപീഡനം സഹിക്കാനാവാതെ യുവതിയും പിഞ്ചു കുഞ്ഞും ആത്മഹത്യ ചെയ്തു. രണ്ട് വയസ്സുള്ള കുഞ്ഞിനെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂക്കിയ ശേഷം യുവ തിയും തൂങ്ങി മരിക്കുകയായിരുന്നു
തിരുവനന്തപുരം : ഭര്‍തൃപീഡനം സഹിക്കാനാവാതെ യുവതിയും പിഞ്ചു കുഞ്ഞും ആത്മഹത്യ ചെയ്തു. രണ്ട് വയസ്സുള്ള കുഞ്ഞിനെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂക്കിയ ശേഷം യുവതിയും തൂ ങ്ങി മരിക്കുകയായിരുന്നു. ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ മേല്‍ക്കോണം എസ് എസ് നിവാസില്‍ ശര ണ്യ (22), മകള്‍ നക്ഷത്ര എന്നി വരാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെ ടുത്തു.
മരണസമയത്ത് ശരണ്യയുടെ ശരീരമാസകലം അടിയേറ്റ് മുറിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നു. ഭര്‍തൃപീഡ നമാകാം ആത്മഹത്യയ്ക്ക് പിന്നില്‍ എന്നാണ് പൊലീസ് നിഗമനം. സ്വകാര്യ ബസ് ഡ്രൈവറാണ് ശരണ്യയു ടെ ഭര്‍ത്താവ് സുജിത്ത്. സ്ഥിരം മദ്യപാനിയായ സുജിത്ത് പതിവായി വീട്ടില്‍ വഴക്കും കലഹവും ഉണ്ടാ ക്കാറുണ്ടെന്ന് അയല്‍വാസി കള്‍ പറയുന്നു.
ക്രൂര മര്‍ദ്ദനത്തിന് ഇരയാകുമ്പോഴെല്ലാം ശരണ്യ കുഞ്ഞിനെയുമെടുത്ത് സ്വന്തം വീട്ടിലേക്ക് പോകുമായി രുന്നു. പിന്നീട് സുജിത്ത് പോയി തിരികെ വിളിച്ച് കൊണ്ടുവരിക യാണ് പതിവ്. നാല് വര്‍ഷം മുന്‍പാണ് ഇ വര്‍ വിവാഹിതരായത്.