യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ അ സംസ് കൃത എണ്ണ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. 130 ഡോളറിലേക്ക് എത്തുന്നതിന് മുമ്പ് 139 ഡോളര്‍ എന്ന നിലയില്‍ എണ്ണ വില ഉയര്‍ന്നിരു ന്നു. 13 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തി യിരിക്കുന്നത്
ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരു ന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. 130 ഡോളറിലേക്ക് എത്തുന്നതിന് മുമ്പ് 139 ഡോളര്‍ എന്ന നിലയില്‍ എണ്ണ വില ഉയര്‍ന്നിരുന്നു.
2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിര്‍ത്താന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പരിഗണിക്കുന്നത് വിപണി ക്ക് തിരിച്ചടിയായി. ആണവ കരാര്‍ ചര്‍ച്ച പൂര്‍ത്തീകരിച്ചു ഇറാന്‍ എണ്ണ വിപണിയില്‍ ലഭ്യമാകുമെന്ന പ്രതീക്ഷ തകര്‍ന്നതും വില ഉയരാന്‍ വഴിയൊരുക്കി. അതേ സമയം ഇന്ത്യയില്‍ ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ട്.
പെട്രോള്‍ വില ലിറ്ററിന് 12 രൂപ വരെ കൂടിയേക്കും. നിലവില്‍ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറാണ്. ഇന്ധന വില ഉയരുന്ന സാഹചര്യത്തി ല്‍ രാജ്യത്തുണ്ടായ പ്രതിസന്ധി മറികട ക്കാന്‍ എണ്ണയുടെ എക്സൈസ് തീരുവ കുറക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാറാന്റെ പരിഗണനയിലാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നികുതി കുറച്ച് സര്‍ക്കാര്‍ എണ്ണവില കുറച്ചത്. യുപിയിലെ ഏഴാം ഘട്ടവോട്ടെടുപ്പോടെ വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. ഇതോടെ ഇന്ധനവില വീണ്ടും കമ്പനികള്‍ കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പെട്രോളിനും ഡീസലിനും
ലിറ്ററിന് 12 രൂപയെങ്കിലും കൂടും
പെട്രോള്‍, ഡീസല്‍ വില നിര്‍ണയം മരവിപ്പിച്ച നവംബറില്‍ ശരാശരി 81.50 രൂപയായിരുന്നു അ സംസ്‌കൃത എണ്ണയുടെ വില. നാലു മാസമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കു ന്ന ഇന്ധന വില പു നര്‍നിര്‍ണയം ഈ ആഴ്ച പുനരാരംഭിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് പന്ത്രണ്ടു രൂപയെങ്കിലും കൂടുമെന്നാണ് റിപ്പോര്‍ട്ട്. എണ്ണ കമ്പ നികള്‍ക്കു നഷ്ടം ഒഴിവാക്കാന്‍ ഈ നിര ക്കില്‍ വര്‍ധന വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.