ക്യാരി ബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചതിന് ഉപഭോക്താവിന് നഷ്ടപരിഹാരമായി 11,000 രൂപ നല്‍കാന്‍ പി സാ ഷോപ്പിനോട് നിര്‍ദേശിച്ച് ഉപഭോക്തൃ ഫോറം. ഓര്‍ഡര്‍ അനുസരിച്ച് വാങ്ങിയ പിസയ്ക്ക് ഒപ്പം 7.62 രൂപ ചുമത്തി ക്യാരി ബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചതിനാണ് പിസാ ഷോപ്പിനെതിരെ ഉത്തരവിറക്കിയത്
ഹൈദരാബാദ്:ക്യാരി ബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചതിന് ഉപഭോക്താവിന് നഷ്ടപരിഹാരമായി 11,000 രൂപ നല്‍കാന്‍ പിസാ ഷോപ്പിനോട് നിര്‍ദേശിച്ച്് ഉപഭോക്തൃ ഫോറം. ഓര്‍ഡര്‍ അനുസരിച്ച് വാങ്ങിയ പിസയ്ക്ക് ഒപ്പം 7.62 രൂപ ചുമത്തി ക്യാരി ബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചതിനാണ് പിസാ ഷോപ്പിനെതിരെ ഉത്തരവിറ ക്കിയത്.
ഹൈദരാബാദിലാണ് സംഭവം. വിദ്യാര്‍ഥിയായ കെ മുരളി കുമാറാണ് പിസാ ഷോപ്പിനെതിരെ ഉപഭോ ക്തൃ ഫോ റത്തില്‍ പരാതി നല്‍കിയത്. 2019 സെപ്റ്റംബര്‍ 16നാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നട ന്ന ത്. ഓര്‍ഡര്‍ അനുസരിച്ച് വാങ്ങിയ പിസയ്ക്കൊപ്പം പ്ലാസ്റ്റിക് ക്യാരി ബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
കമ്പനിയുടെ ലോഗോ പതിച്ച ക്യാരിബാഗിന് 7.62 രൂപ ഈടാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കു ന്നു.രണ്ടുവര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് പിസാ ഷോപ്പിനോട് നഷ്ടപരിഹാരം നല്‍കാ ന്‍ ഉത്തരവിട്ടത്.