പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡിങ് നല്‍കുന്നത് സംബന്ധിച്ച രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കുമെന്ന് സി.ബി.എസ്.ഇ ബോര്‍ഡ് ഉന്നതാധികാരികള്‍ അറിയിച്ചതായി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന്‍
കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡിങ് നല്‍കുന്നത് സംബന്ധിച്ച രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കുമെന്ന് സി.ബി.എസ്.ഇ ബോര്‍ഡ് ഉന്നതാധികാരികള്‍ അറിയിച്ചതായി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന്‍. ഗ്രേഡിങും അസസ്മെന്റും നല്‍കുന്നത് സംബന്ധിച്ച ആശങ്കകള്‍ രക്ഷിതാക്കള്‍ ഉന്നയിക്കുന്നുണ്ട്.
ഗ്രേഡുകള്‍ നല്‍കുമ്പോള്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടുന്നവരോട് അനീതിയാകുമെന്ന ആശങ്കയും രക്ഷിതാക്കള്‍ക്കുണ്ട്. ഇതു സംബന്ധിച്ച് ബോര്‍ഡില്‍ നിന്ന് വ്യക്തമായ മാനദണ്ഡ ങ്ങ ളും നിര്‍ദേശവും സ്‌കൂളുകള്‍ക്ക് ലഭിക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചതെന്ന് ഡോ. ഇന്ദിര രാജന്‍ വ്യക്തമാക്കി.ഗ്രേഡിങ് സംബന്ധിച്ച ചര്‍ച്ചകള്‍ ബോര്‍ഡില്‍ തുടരുകയാണ്. രണ്ടു ദിവസത്തിനകം അന്തിമനിര്‍ദേശങ്ങള്‍ ലഭിക്കും. എല്ലാവര്‍ക്കും ഒരേ ഗ്രേഡാകില്ല ലഭിക്കുകയെന്ന് ബോര്‍ഡ് അധി കൃതര്‍ അറിയിച്ചത്. ഗ്രേഡില്‍ തൃപ്തരല്ലാത്തവര്‍ക്കായി പ്രത്യേക പരീക്ഷ നടത്തുമെന്നാണ് അറി യിപ്പ്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുര ക്ഷയെ കരുതി പത്താം ക്ലാസ് സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാ രിന്റെ തീരുമാനം നാഷണല്‍ കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ സ്‌കൂള്‍സ് സ്വാഗതം ചെയ്തു.
പരീക്ഷ സംബന്ധിച്ച് അദ്ധ്യാപക, വിദ്യാര്‍ത്ഥി, രക്ഷിതാക്കളുടെ ആശങ്ക ദൂരീകരണത്തിനായി സി.ബി.എസ്.ഇ വകുപ്പ് അധികാരികളെ ഉള്‍പ്പെടു ത്തി നാഷണല്‍ കൗണ്‍സിലിന്റെ നേതൃത്വ ത്തില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ അടിയന്തരമായി സംഘടിപ്പിക്കാനും തീരുമാനിച്ചതായി ഡോ. ഇന്ദിര രാജന്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യം സംബന്ധിച്ച വലിയ ആശങ്കയ്ക്കും ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് തടസവും വിഷമതകളും വരാത്ത രീതിയില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചതായി ഡോ. ഇന്ദിരാ രാജന്‍ അറിയിച്ചു.