സംസ്ഥാനത്ത് ഞായറാഴ്ച 25,462 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ എത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംസ്ഥാനം കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നത്
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ചത്തേക്ക് കര്‍ഫ്യൂ പ്രഖ്യപിച്ചു. അടുത്ത തിങ്കളാഴ്ച വരെയാണ് കര്‍ഫ്യൂ.ലഫ്റ്റനന്റ് ഗവര്‍ണറുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
സംസ്ഥാനത്ത് ഞായറാഴ്ച 25,462 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ എത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംസ്ഥാനം കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നത്. അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുമെന്നാണ് അറിയുന്നത്. കര്‍ഫ്യൂ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന സര്‍്ക്കാര്‍ അറിയിക്കും