രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ കരസേനാ തീരുമാനിച്ചു. സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും ചികിത്സ നല്‍കും. കരസേന മേധാവി എം എം നരവാനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം
ന്യുഡല്‍ഹി : കോവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. അതിനിടയില്‍ രാജ്യ ത്തിന് കൈത്താങ്ങ് ആവുകയാണ് കരസേന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ കരസേനാ തീരുമാനിച്ചു.
സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും ചികിത്സ നല്‍കും. കരസേന മേധാവി എം എം നരവാനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
രാജ്യത്ത് ഏതാനും ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനും മുകളിലാ ണ്. രോഗികള്‍ നിറഞ്ഞതിനാല്‍ ചികിത്സ കിട്ടാതെ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നവരുടെ നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഓക്സിജന്‍ സിലിണ്ടറുമായി ചികിത്സയ്ക്ക് ഊ ഴം കാത്ത് നില്‍ക്കുന്ന രോഗികളുടെ ദയനീയ കാഴ്ചകളും വര്‍ദ്ധിക്കുകയാണ്. ആശുപത്രികളിലും മറ്റും ചികിത്സ കിട്ടാതെ നിരവധി രോഗികളാണ് ഊഴം കാത്ത് കഴിയുന്നത്. ഈ സാഹചര്യത്തിലാ ണ് സഹായഹസ്തവുമായി കരസേന രംഗത്ത് എത്തിയത്.