സംസ്ഥാനത്ത് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ മൂന്നെണ്ണം തീവ്രത കൂടിയ വൈറസു ക ളാണ്. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തും ജാഗ്രത കര്‍ശനമാക്കാന്‍ നടപടിയെടുക്കും. ഒരാളില്‍ നിന്ന് ബ്ലാക് ഫംഗസ് മറ്റൊരാളിലേക്ക് പകരില്ല. രോഗിക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ മറ്റുള്ളവര്‍ ഭയപ്പെ ടരുത്. പ്രമേഹ രോഗികള്‍ ശ്രദ്ധയോടെ രോഗം ചികിത്സിക്കണം. നിര്‍ദ്ദേശങ്ങള്‍ക്കായി ഇ സഞ്ജീ വനി സംവിധാനത്തിലൂടെ ഡോക്ടര്‍മാരെ ബന്ധപ്പെടാം മുഖ്യമന്ത്രി അറിയിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ മൂന്നെണ്ണം തീവ്രത കൂടിയ വൈറസുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്ലാക് ഫംഗസ് രോഗബാധ മലപ്പു റത്താണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രത്യേക ഇനം പൂപ്പലുകളില്‍ നിന്നാണ് ബ്ലാക്ക് ഫംഗസ് രോഗബാധ ഉണ്ടാകുന്നത്. ചുറ്റുപാടുകളില്‍ പൊതുവേ കാണുന്ന ഒരു തരം പൂപ്പലാണിത്. ബ്ലാക്ക് ഫംഗസ് പുതി യ രോഗമല്ല. നേരത്തെ തന്നെ ലോക ത്ത് ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യ യിലാണ്. ഒരു ലക്ഷം പേരില്‍ 14 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗം കണ്ടുവന്നിരു ന്നത്. നിയന്ത്രാ ണാതീതമായ പ്രമേഹ രോഗികളില്‍ രോഗബാധ അപകടകാരിയാകാറുണ്ട്. അവയവ മാറ്റ ശസ്ത്ര ക്രിയ നടന്നവരിലും കാന്‍സര്‍ രോഗികളിലും ഈ രോഗം കണ്ടെത്തുന്നുണ്ട്.
രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനം പേരിലാണ് പ്രമേഹം നിയന്ത്രണവിധേയമായത്. പ്രമേഹ രോഗികളില്‍ ഈ രോഗം അപകടകരമാകുന്ന സ്ഥിതിയാണ്. കോവിഡുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ടത്തില്‍ തന്നെ മഹാരാഷ്ട്രയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്റ്റിറോയ്ഡ്, പ്രതിരോധം കുറ യ്ക്കുന്ന മരുന്നുകളും ഉപയോഗിക്കുമ്പോള്‍ രോഗം പിടിപെടാം. മഹാരാഷ്ട്രയില്‍ രോഗം പിടിപെട്ട പ്പോള്‍ തന്നെ കേരളം ജാഗ്രത തുടങ്ങി. മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തതടക്കം ആകെ 15 കേസു കളാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2019 ല്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തും ജാഗ്രത കര്‍ശനമാ ക്കാന്‍ നടപടിയെടുക്കും. ഒരാളില്‍ നിന്ന് ബ്ലാക് ഫംഗസ് മറ്റൊരാളിലേക്ക് പകരില്ല. രോഗിക്ക് ആവ ശ്യമായ ചികിത്സ നല്‍കാന്‍ മറ്റുള്ളവര്‍ ഭയപ്പെടരുത്. പ്രമേഹ രോഗികള്‍ ശ്രദ്ധയോടെ രോഗം ചി കിത്സിക്കണം. നിര്‍ദ്ദേശങ്ങള്‍ക്കായി ഇ സഞ്ജീവനി സംവിധാനത്തിലൂടെ ഡോക്ടര്‍മാരെ ബന്ധ പ്പെടാം മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ വില നിശ്ചയിച്ചപ്പോള്‍ ഗുണമേന്മയുള്ള മാസ്‌ക് ലഭിക്കാനില്ലെന്ന് പരാതി യു ണ്ട്. കൃത്യമായി അന്വേഷിച്ച് വസ്തുത വിലയിരുത്തി തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന ത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനാകാത്ത സ്ഥിതിയിലാണ്. അവര്‍ ബുദ്ധിമുട്ടി ലാണ്. അവരെ സഹായിക്കേണ്ടതുണ്ട്. അവര്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കാന്‍ തീരുമാനിച്ചു.
മില്‍മ ഉച്ചയ്ക്ക് ശേഷം പാലെടുക്കുന്നില്ല. ആ പാല്‍ നശിച്ചുപോകാതെ വിതരണം ചെയ്യാനാവുമോ യെന്ന് ആലോചിക്കും. പൈനാപ്പിള്‍ ശേഖരി ക്കുന്ന കൂട്ടത്തില്‍ അതിഥി തൊഴിലാളികളും ഉണ്ടെ ന്നാണ് വിവരം. നിര്‍മ്മാണ തൊഴിലാളികളെ പോലെ ഇവര്‍ക്കും ആവശ്യമായ നിയന്ത്രണം ഏര്‍പ്പെ ടുത്തി തോട്ടത്തില്‍ പോകാന്‍ ജില്ല ഭരണ സംവിധാനങ്ങള്‍ക്ക് അനുവാദം നല്‍കാമെന്നും മുഖ്യ മന്ത്രി പറഞ്ഞു.