കോവിഡ് രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകുക, മരുന്നുകള്‍ വിതരണം ചെയ്യുക, പള്‍സ് ഓക്‌സിമീറ്റര്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എന്നിവ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങള്‍ക്കായാണ് ഓട്ടോ ആംബുലന്‍സുകള്‍
കൊച്ചി : കോവിഡ് വ്യാപകമാകുന്ന സഹചര്യത്തില്‍ രോഗികള്‍ക്കായി ഇനി ഓട്ടോ ആംബു ലന്‍സുകളും. ‘ഒസ’ഓട്ടോ ആംബുലന്‍സ് സര്‍വീ സാണ് കോവിഡ് രോഗികളെ സഹായിക്കാന്‍ ഓടിയെത്തുക. ജൂണില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ഓട്ടോ സര്‍വീസായ ഒസ (ഓട്ടോസവാരി) ആപ്പിന്റെ പേരിലാണ് ഈ സേവനവും.
കോവിഡ് രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകുക, മരുന്നുകള്‍ വിതരണം ചെയ്യുക, പള്‍സ് ഓക്‌സിമീറ്റര്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എന്നിവ ലഭ്യമാക്കുക തുടങ്ങിയവയാണ് സേവനങ്ങള്‍. കോര്‍പറേഷനിലെ 74 ഡിവിഷനുകളെ എട്ട് സോണുകളാക്കി തിരിച്ചാണ് സേവനം ലഭ്യമാക്കുക. ഡ്രൈവര്‍മാര്‍ക്ക് പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും ആംബുലന്‍സിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും കൈമാറി.
പോര്‍ട്ടബിള്‍ ഓക്സിജന്‍ ക്യാബിനുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, ഇന്‍ഫ്ര തെര്‍മോമീറ്ററുകള്‍ എന്നീ മെഡിക്കല്‍ ഉപകരണങ്ങള്‍ ഓട്ടോ ആംബുലന്‍സുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സാങ്കേതിക, സാമ്പ ത്തിക സഹായം നല്‍കുന്നത് ഇന്തോ-ജര്‍മന്‍ ഗ്രീന്‍ മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പിന്റെ കീഴില്‍ ജിഐഇസഡ് എന്ന സ്ഥാപനമാണ്. 24 മണിക്കൂറും സൗജന്യ സേവനമാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തില്‍ 18 ഓട്ടോകളാണ് പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുക. 17 പുരുഷന്മാരും ഒരു സ്ത്രീ ഡ്രൈവറുമാണ് ഇപ്പോള്‍ പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. കൊച്ചി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി പ്രത്യേക പരിശീലനവും ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം രണ്ട് ഷിഫ്റ്റുകളായാണ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പദ്ധതി വാര്‍ഡ് തലത്തില്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഓട്ടോ ആംബുലന്‍സുകളില്‍ സജ്ജമാക്കും.
സംസ്ഥാന സര്‍ക്കാറിന്റെയും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെയും സഹകരണത്തോടെയാണ് ഓട്ടോ ആംബുലന്‍സ് സംരംഭം. എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘ വും കൊച്ചി കോര്‍പറേഷനും സഹകരിച്ച് ആരംഭിച്ചിരിക്കുന്ന ഓട്ടോ ആംബുലന്‍സ് സര്‍വീസ് മേയര്‍ എം അനില്‍കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.











