കോവിഡ് ബാധിച്ചവര്‍ക്ക് ജില്ലാ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നടക്കമുള്ള വിദഗ്ധരുടെ കൗണ്‍സലിങ് ഫോണ്‍ വഴി ലഭ്യമാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക
Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) 04842448830, മൈത്രി ( കൊച്ചി ) 04842540530, ആശ്ര (മുംബൈ ) 02227546669, സ്‌നേഹ (ചെന്നൈ ) 04424640050, സുമൈത്രി -(ഡല്‍ഹി ) 01123389090, കൂജ് (ഗോവ ) 0832 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)
മലപ്പുറം: കോവിഡ് ഉണ്ടാകുന്ന മാനസിക സമ്മര്‍ദം മൂലം ആത്മഹത്യ കൂടുന്നതായി റിപ്പോര്‍ ട്ടുകള്‍. ഏറ്റവും ഒടുവിലത്തെ സംഭവം മലപ്പുറത്ത് നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗി യായ മലപ്പുറം വെട്ടം ആലിശ്ശേരി മണിയന്‍പള്ളിയില്‍ അനി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മൃതദേഹം ഫയര്‍ഫോഴ്സ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ബാധിച്ച തിനെ തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദം അനു ഭവിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ കോവിഡ് ബാധിച്ച് യുവാവ് തൂങ്ങി മരിച്ചിരുന്നു. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുഴയ്ക്ക് സമീപം എത്തിയവരാണ് കൈവരിയില്‍ തൂങ്ങി നില്‍ക്കുന്ന നി ലയില്‍ മൃതദേഹം കണ്ടെത്തിയത്. വിജയന് പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായി രുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിന്നാലെ വിജയന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.
കോവിഡ് വ്യാപന ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ യില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. കോവിഡി നെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ ട്ടുകള്‍.
തങ്ങളില്‍ നിന്ന് കോവിഡ് പകരുമോ എന്ന ആശങ്കയില്‍ വൈറസ് ബാധിതരായ വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ട്രെയിനിന് മുന്നില്‍ ചാടിയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ കോട്ട യിലാണ് സംഭവം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹോം ക്വറന്റീനില്‍ കഴിയവെയാണ് ദമ്പതി കള്‍ ജീവനൊടുക്കിയത്.