കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 21,534 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 13,839 പേരും പൊലിസ് പിടിയിലായി
തിരുവനന്തപുരം : ലോക്ഡൗണ്‍ സമയത്തും കോവിഡ് പ്രൊട്ടോകോള്‍ ലംഘിച്ച് പുറത്തിറ ങ്ങി യവര്‍ കുടുങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറ ങ്ങിയ 21,534 പേരാണ് പൊലിസ് പിടിയിലായത്. ഇവര്‍ക്കെതിരെ പൊല്‌സ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 13,839 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 76,18,100 രൂപ ഈടാക്കി.
വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ജനം കൂട്ടം കൂടാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കും. മരുന്നു, പല വ്യഞ്ജന കടകള്‍ എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും പൊ ലിസ് നടപടി സ്വീകരിക്കും. ഹോം ഡെലിവറി ശക്തിപ്പെടുത്തണം. വളരെ അത്യാവശ്യമായ ഘട്ടങ്ങ ളില്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പൊലീസിന്റെ നിര്‍ദേശ ങ്ങള്‍ ഏവരും അനുസരിക്കേണ്ടതാണ്.