എടയപ്പട്ടി സ്വദേശി മുരുകന്‍ ആണ് പൊലിസ് മര്‍ദനത്തില്‍ മരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ലാത്തി കൊണ്ട് മുരുകനെ പൊലീസ് റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയാ യിരുന്നു
സേലം : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച യുവാവിന് മരണ ശിക്ഷ നല്‍കി പൊലിസ്. തമിഴ്നാ ട്ടിലെ സേലത്താണ് പൊലിസ് ക്രൂരതയുടെ നേര്‍ കാഴ്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാ യത്.
എടയപ്പട്ടി സ്വദേശി മുരുകന്‍ (40) ആണ് പൊലിസ് മര്‍ദനത്തില്‍ മരിച്ചത്. കോവിഡ് നിയന്ത്രണങ്ങ ള്‍ ലംഘിച്ചെന്നാരോപിച്ച് ലാത്തി കൊണ്ട് മുരു കനെ പൊലീസ് റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയാ യിരുന്നു.
പൊലിസ് മര്‍ര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുരുകന്റെ സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോ ടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം നടക്കുമ്പോള്‍ മറ്റ് മൂന്ന് പൊലീസുകാരും സ്ഥലത്തു ണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഭവ ത്തെത്തുടര്‍ന്ന് പൊലീസിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്.