കഴിഞ്ഞ 24 മണിക്കൂറിനിടെ 1.26 ലക്ഷം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യം കടുത്ത പ്രതിസന്ധിയില്‍. കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും തുടങ്ങി.
ന്യുഡെല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ 1.26 ലക്ഷം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ച തോടെ രാജ്യം കടുത്ത പ്രതിസന്ധിയില്‍. കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ ന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലാന്‍ഡ് വിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നും വരുന്ന ഇന്ത്യന്‍, ന്യൂസിലാന്‍ഡ് പൗരന്‍ മാര്‍ക്ക് വിലക്ക് ബാധകമായിരിക്കും. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് നിലവില്‍ യാത്രാവിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
രാവിലെ കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 1,26,789 പേര്‍ക്കാണ് രാജ്യ ത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 685 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണുള്ളത്. 9,10,319 പേരാണ് നിലവില്‍ ഇവിടെ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെയുള്ള രോഗബാധയില്‍ കേരളം നിലവില്‍ ആറാമതാണ്.











