അഴീക്കോട് മുനയ്ക്കല്‍ ബീച്ചില്‍ പ്രധാന കവാടം കടന്നു ഉള്ളിലേയ്ക്ക് കയറുമ്പോള്‍ ഇടതു ഭാഗത്താണു പ്രതിമ സ്ഥാപിച്ചിരിക്കുന്നത്
കോവിഡ് പിടിയിലമരുന്ന ലോകത്തിന് മുന്നില്‍ ചോദ്യചിഹ്നമായി കോവിഡ് പ്രതിരോധ ശില്‍പം. കോവിഡ് വൈറസിന്റെ പിടിയില്‍ നിന്ന് സാധാരണ നിലയിലേയ്ക്ക് മടങ്ങിവരാന്‍ ഇനി എന്ന് നമ്മുടെ ലോകത്തിനു കഴിയും എന്ന ചോദ്യ ചിഹ്നമാണ് ശില്പത്തിന്റെ നട്ടെല്ലായി രൂപപ്പെ ടുത്തിയിരി ക്കു ന്നത്.
അഴീക്കോട് മുനക്കല്‍ ബീച്ചില്‍ മുസിരീസ് പ്രോജക്റ്റിന്റെ ഭാഗമായാണ് ഡാവിഞ്ചി സുരേഷ് ഒരുക്കിയ കോവിഡ് പ്രതിരോധ ശില്‍പം സ്ഥാപിച്ചി രിക്കുന്നത്. ചെവികളില്‍ തൂങ്ങിക്കിടക്കുന്ന മാസ്‌ക്കിനുള്ളില്‍ മറഞ്ഞിരിക്കുന്ന വേദനയാര്‍ന്ന മനുഷ്യ മുഖത്തിന്റെ പ്രതീക്ഷകള്‍ക്ക് സുരക്ഷ തന്നെയാണ് മുഖ്യമായ പ്രതിരോധം എന്നോര്‍മ്മപ്പെടുത്തുകയാണ് ശില്‍പം. ചോദ്യചിഹ്നത്തിന്റെ അടിയിലെ കുത്തായി ലോകത്തിന്റെ മാതൃകയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും പൊട്ടിപുറപ്പെട്ട മഹാമാരിയെ സൂചിപ്പിച്ചു കൊണ്ട് തലയുടെ പിന്നില്‍ ചൈനീസ് ഡ്രാഗന്റെ മുള്ളുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് പ്രതിരോധ ശില്‍പം മഹാമാരിയില്‍ മന്യഷ്യ സമൂഹം നേരിടുന്ന നേര്‍ചിത്രം കൂടിയാണ്.
ശില്പത്തിന്റെ പ്രദര്‍ശനോദ്ഘാടനം സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യു്ട്ടീവ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മ്യൂസിരീസ് പ്രോജക്റ്റ് മാനേജിങ് ഡയറക്ടര്‍ നൗഷാദ് പി എം, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് എന്നിവര്‍ പങ്കെടുത്തു