മദ്യശാലകള്‍ അടച്ചിട്ടതിനാല്‍ മഹാരാഷ്ട്രയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ മദ്യശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒരിടത്തും മദ്യം ലഭിക്കാതെ വന്നപ്പോഴാണ് തൊഴിലാളികള്‍ ലഹരി കിട്ടുമെന്ന ധാരണയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് മരിച്ചത്
മുംബൈ : കോവിഡ് അതിരൂക്ഷമായതിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിട്ടതിനാല്‍ മഹാരാ ഷ്ട്ര യി ല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ മദ്യശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒരിടത്തും മദ്യം ലഭിക്കാതെ വന്ന പ്പോഴാണ് തൊഴിലാളികള്‍ ലഹരി കിട്ടുമെന്ന ധാരണയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് മരിച്ചത്. മരിച്ച തൊഴിലാളികള്‍ കഴിച്ചത് സാനിറ്റൈസറാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായ തായി പൊലിസ് അറിയിച്ചു.
യവത്മാല്‍ ജില്ലയിലെ വാണിയിലാണ് സംഭവം. വാണി പൊലീസ് ആകസ്മിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പോളിയോ വാക്‌സിന് പകരം സാനിറ്റൈസര്‍ നല്‍കിയ 12 കുട്ടികള്‍ മരിച്ചിരുന്നു. ഒരു വയസ്സ് മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളായിരുന്നു യവത്മാല്‍ പ്രാഥമി കാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ കൈപ്പിഴയില്‍ ജീവന്‍ നഷ്ടമായത്.











