കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ നിരക്കാണ് ഇന്ന ലെ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് രോഗം സ്ഥിരീ കരിച്ചത്. രാജ്യത്ത് കഴിഞ്ഞ ദിവസം കോറോണയെ തുടര്‍ന്ന് 2677 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 3,46,759 ആയി.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,88,09,339 ആയി. നിലവില്‍ 14,77,799 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നത്.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 1,89,232 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,69,84,781 പേര്‍ ഇതുവരെ രോഗമുക്തി നേടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോറോണ മൂലമുള്ള മരണത്തില്‍ തുടര്‍ച്ചയായ കുറവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസം കോറോണയെ തുടര്‍ന്ന് 2677 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 3,46,759 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,36,311 സാംപിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാംപിളുകള്‍ 36,47,46,522 ആയി ഉയര്‍ന്നു. രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ 23,13,22,417 പേര്‍ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.











